Woodland Resort | Seethathodu|
Автор: DreamZ Travelogue
Загружено: 2025-10-30
Просмотров: 429
Woodland Resort.സീതത്തോട് ഗ്രാമത്തിൽ നിന്നും വെറും ആറു കിലോമീറ്റർ മാത്രം ദൂരെ, പ്രകൃതിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു വിസ്മയലോകം.
ഗുരുനാഥന്മണ്ണു കുന്നത്തിന്റെ വനാന്തരങ്ങളിലൂടെ കയറിയെത്തുന്ന ഈ സ്ഥലം, ശാന്തതയെയും പ്രകൃതിയെയും സ്നേഹിക്കുന്നവർക്ക് ഒരു സ്വർഗ്ഗം തന്നെയാണ്.
പത്തനംതിട്ട നിന്ന് വടശ്ശേരിക്കര – ചിറ്റാർ – സീതത്തോട് – ഗുരുനാഥന്മണ്ണു വഴി ഇവിടെ എത്തിച്ചേരുക.
നമ്മുടെ MLA ശ്രീ ജാനീഷ് കുമാർ നിർമ്മിച്ച BMBC നിലവാരത്തിലുള്ള പുതിയ റോഡ്, യാത്രയെ സുന്ദരവും സുഖകരവുമാക്കുന്നു.
അവസാനത്തെ ഒരു കിലോമീറ്റർ മാത്രം ഓഫ്‌റോഡ് വഴിയാണ്, അതിനായി ജീപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
2.5 ഏക്കറോളം വിസ്തൃതിയുള്ള ഈ സ്ഥലം, പച്ചപ്പിന്റെയും ഫലവൃക്ഷങ്ങളുടെയും സമൃദ്ധിയിലാണ് മൂടിയിരിക്കുന്നത്.
റാംബുട്ടാൻ, മാവുകൾ, മാങ്കോസ്റ്റിൻ പേരക്ക, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ നാനാവിധ ഫലങ്ങൾ നിറഞ്ഞ ഈ ഭൂമി, പ്രകൃതിയുടെ രസം നിറഞ്ഞ സ്വർഗ്ഗം തന്നെയാണ്.
എന്നാൽ Woodland Resort-ന്റെ പ്രധാന ആകർഷണം — അത്ഭുതകരമായ ഒരു Tree House ആണ്. രണ്ട് വമ്പൻ aആഞ്ഞിലി മരങ്ങൾ തമ്മിൽ ശാസ്ത്രീയമായ എഞ്ചിനീയറിംഗ് കഴിവിൽ പണിത ഈ മനോഹര കെട്ടിടം, കാണുന്നവരെ വിസ്മയിപ്പിക്കുന്നതാണ്.
ഈ ട്രീഹൗസിന്റെ മുകളിൽ നിൽക്കുമ്പോൾ, ഭൂമിയും ആകാശവും ഒന്നാകുന്ന മനോഹര ദൃശ്യങ്ങൾ കാണാം.
പർവ്വതങ്ങളുടെയും മേഘങ്ങളുടെയും ഇടയിൽ നിന്നു നോക്കുമ്പോൾ, പ്രകൃതിയുടെ നിശ്ശബ്ദതയിൽ ഒരു അതുല്യമായ അനുഭവം ലഭിക്കും.
ഡൈനിംഗ് ഏരിയ, ബാൽക്കണി, ബാത്ത്‌റൂം, എല്ലാം അത്യാധുനിക സംവിധാനങ്ങളോടെ.
അതിലേറെ പ്രത്യേകത — പ്രകൃതിയുമായി ചേർന്ന് രൂപകൽപ്പന ചെയ്ത ഓപ്പൺ ബാത്ത്‌റൂം, അതിലൂടെ മുകളിലേക്കുള്ള ആകാശം കാണാം, പക്ഷികളുടെ ശബ്ദം കേൾക്കാം — അതൊരു യഥാർത്ഥ ശ്രെവ്യ അനുഭവം തന്നെ.
സന്ധ്യയായാൽ ഇവിടെ വാഗമൺ പോലെയുള്ള മഞ്ഞും തണുപ്പും നിറയും.
ബാർബിക്ക്യൂ, കിച്ചൻ , ഗ്യാസ് ഫസിലിറ്റി, എല്ലാം ഒരുക്കിയിരിക്കുന്നു — കുടുംബത്തോടോ, കൂട്ടുകാരോടോ ചേർന്ന് ആഘോഷിക്കാനായി.
നിങ്ങളെ ആരും അലട്ടുന്നില്ല, നിങ്ങളുടെ സമയം, നിങ്ങളുടെ പ്രൈവസി — പ്രകൃതിയോടൊപ്പം മാത്രം.
ഇവിടെ റിസോർട് ബുക്ക് ചെയ്യുന്നതിന് ടൂർ അറേഞ്ച്മെന്റ്, ജീപ്പ് സഫാരി, ഭക്ഷണ സൗകര്യം, മറ്റു എല്ലാ സംവിധാനങ്ങളും അറേഞ്ച് ചെയ്തു തരുന്നതിനായ് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
Mob : 91. 8921533329
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: