മത്തങ്ങയിൽ ഒരു കിടിലൻ വെറൈറ്റി | മത്തങ്ങ പൊടിതൂവൽ | Kerala Pumpkin Curry
Автор: Ruchi By Yadu Pazhayidom
Загружено: 2020-07-04
Просмотров: 174630
Ruchi, a visual travelouge by Yadu Pazhayidom
Easier way to contact me is by messaging on Instagram
/ yadu_pazhayidom
Email:
[email protected]
മത്തങ്ങ പൊടിതൂവൽ
ചേരുവകൾ
മത്തങ്ങ ചെറുതായി അരിഞ്ഞത് :
അരി വറത്തു പൊടിച്ചത് : 1 ടീ സ്പൂൺ
മഞ്ഞൾ പൊടി : 1 ടീ സ്പൂൺ
ഉപ്പ് : ആവശ്യത്തിന്
മുളകുപൊടി : 1 ടീ സ്പൂൺ
ഉഴുന്ന് വറത്തു പൊടിച്ചത് : 1 ടീ സ്പൂൺ
(ഉഴുന്നും കായവും തുല്യ അനുപാതത്തിൽ വറത്തു പൊടിച്ചത് )
കടുകും വറ്റൽ മുളകും (വറവിന്) : ആവശ്യത്തിന്
വെളിച്ചെണ്ണ : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സ്വല്പം കടുകും മുളകും ചേർത്ത് വഴറ്റി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മത്തങ്ങ ചേർക്കുക. മത്തങ്ങ ഒന്നു വെന്ത് വരുവാൻ വേണ്ടി സ്വല്പം വെള്ളം ചേർക്കാം. രണ്ടോ മൂന്നോ കറിവേപ്പിലയും അരിഞ്ഞു ചേർക്കാം. പാൻ ഒരു അടപ്പിന് അടച്ച് വേവാൻ വയ്ക്കാം. എരിശേരിയോ പച്ചടിയോ പോലെ ഒരുപാട് വെന്ത് കുഴയാതെ ശ്രദ്ധിക്കണം. പാതി വേവ് ആവുമ്പോൾ അതിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർക്കുക. അതിലേക്ക് ഉഴുന്ന് വറുത്തു പൊടിച്ചതും ഒപ്പം അരി വറത്തു പൊടിച്ചതും ചേർക്കുക. കുറച്ച് സമയം പാൻ അടച്ച് വയ്ക്കുക. വെന്ത് വരുമ്പോൾ നല്ല കൊഴുപ്പുള്ള രീതിയിൽ മത്തങ്ങ വലുപ്പം വച്ച് കാണാം. കുറച്ച് വെളിച്ചെണ്ണ കൂടി ഒഴിച്ചാൽ മത്തങ്ങാ പൊടി തൂവൽ റെഡി !
ഊണിനൊരു അടിപൊളി കോമ്പോ.
Location: Choorakkattillam, Kumaranelloor
DOP: Harish R Krishna
Concept and Direction: Reji Ramapuram
Cuts and Edits: Anand
Lights: Akshay Menon
Creative Support: Amrutha Yadu
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: