നമ്പൂതിരി സ്ത്രീകൾ ഏട്ടങാടി നേദിക്കുന്നത് കണ്ടിട്ടുണ്ടോ?
Автор: AthemarsWorld
Загружено: 2020-12-26
Просмотров: 32611
തിരുവാതിരക്ക് മുന്നേ ഉള്ള ഒരു ചടങ്ങാണ് ഇത്
നേദിക്കൽ : • നമ്പൂതിരി സ്ത്രീകൾ നേദിക്കുന്നത് കണ്ടിട്ടു...
പലകയിൽ കിഴക്കോട്ട് തിരിഞ്ഞിരുന്ന് വലത്തുകിണ്ടിയിൽ ചന്ദനം,പൂവ് ഇട്ട് കിണ്ടിയുടെ വാലിൽ കൂടി മൂന്ന് തവണ വെള്ളം എടുത്ത് കിണ്ടിയിൽ തന്നെ ഒഴിക്കുക.എന്നിട്ട് വലതുകൈ കൊണ്ടു മൂടി കിണ്ടി ഉയർത്തിയിട്ട് അവിടെത്തന്നെ വയ്ക്കുക.വലത്തുകിണ്ടിയിൽനിന്നും വെള്ളം ശംഖിലേക്ക് പകരുക.
വലത് വശം തളിച്ചുമെഴുകി ഗണപതിക്ക് വിളക്ക് വയ്ക്കുക.പൂവ്,ചന്ദനം, വലത്തു കിണ്ടിയിലെ വെള്ളം എടുത്ത് "ശ്രീമഹാഗണപതയേ നമ:"എന്ന് ചൊല്ലി ആരാധിക്കുക.ശംഖിൽനിന്നും വലത്തുകയ്യിൽ വെള്ളം എടുത്ത് വിളക്കത്ത് ജപിച്ചു തളിക്കുക.മൂന്ന് തവണ.
1.ആപോഹിഷ്ഠാമയോഭുവ സ്താന ഊർജ്ജേ ദധാ തന മഹേരണായ ചക്ഷസേ
2.യോവശ്ശിവതമോര സ സ്തസ്സ്യ ഭാജയതേഹന:ഉശതീരവമാതര:
3.തസ്മ അരംഗമാമവോ യസ്യ ക്ഷയായ ജിന്വഥ ആപോ ജനയഥാചന.
ഈ മന്ത്രം ചൊല്ലിവേണം തളിക്കുവാൻ.
അതുകഴിഞ്ഞു വിളക്കിന്റെ നാരായത്തിൽ ചന്ദനം, പൂവ് ചാർത്തുക.പിന്നീട്ചന്ദനം, പൂവ്,വലതു കിണ്ടിയിലെ വെള്ളം ഇവ കൂട്ടി പൂ ആരാധിക്കുക. മൂന്ന് വെള്ളം,,മൂന്ന് ചന്ദനം,ഒരു വെള്ളം, മൂന്ന് പൂവ്,ഒരു വെള്ളം അർച്ചിക്കുക.ഇതൊക്കെ ചെയ്യുമ്പോൾ ഗണപതിക്ക് ശ്രീമഹാഗാനപതയെ നമ എന്ന് ചൊല്ലിക്കൊണ്ടുവേണം.
ഇത്രയും കഴിഞ്ഞു ആത്മരാധന ചെയ്യണം.ശംഖ് ഇടത്തുകയ്യിൽ പിടിച്ച് തുളസികഴുത്തുകൊണ്ടു നമ്മുടെ ദേഹത്തേക്ക് ആത്മനെ നമ,അന്തരത്‌മനെ നമ,പരമാത്മനെ നമ എന്ന് ചൊല്ലി തളിക്കുക.
ഇനി നിവേദ്യം.
***********
വിളക്കിന്റെ മുമ്പിൽ തളിച്ചുമെഴുകി കൈ കഴുകി ഒരു പൂ വച്ച് അതിൽ നിവേദ്യം വയ്ക്കുക.ഉപസ്തരിക്കുക.ഒരു പൂവ് നിവേദ്യത്തിൽ ഇടുക.ഒരു പൂ എടുത്ത് നിവേദ്യത്തിന് ഉഴിഞ്ഞ് വടക്കോട്ട് കളയുക.നിവേദ്യത്തിൽ മൂന്ന് വെള്ളം,മൂന്ന് ചന്ദനം,മൂന്ന് പൂവ് അർചിക്കുക.ശംഖിലെ വെള്ളംവലത്തുകയ്യിൽ എടുത്ത് *സത്യന്തർത്തേന പരിഷിഞ്ചാമി *എന്നു ചൊല്ലി നിവേദ്യത്തിന് ചുറ്റും വീഴ്ത്തുക.വീണ്ടും വെള്ളം എടുത്ത് ഭൂർഭുവസ്വരോം എന്ന് ചൊല്ലി നിവേദ്യത്തിൽ തൊടുക.കൈ കഴുകി രണ്ടു കയ്യും കൂട്ടി ശംഖുകൊണ്ടു നിവേദ്യത്തിന്റെ തലയ്ക്കൽ *അമൃതോപസ്തരണമസി**എന്ന് ചൊല്ലി വെള്ളം വീഴ്ത്തുക.ഒരു പൂവ് ആരാധിക്കുക. പിന്നീട് പ്രാണഹുതി ചെയ്യുക.
ഇടതു കൈ ഹൃദയത്തിൽ പിടിച്ച്
1.പ്രാണായ സ്വാഹാ(ചെറുവിരൽ മോതിരവിരൽ പെരുവിരൽ ചേർത്ത്)
2.അപാനായ സ്വാഹാ(നടുവിരൽ ചൂണ്ടുവിരൽ പെരുവിരൽ ചേർത്ത്)
3.വ്യാനായ സ്വാഹാ(മോതിരവിരൽ നടുവിരൽ പെരുവിരൽ ചേർത്ത്)
4.ഉദാനായ സ്വാഹാ(ചെറുവിരൽ കൂട്ടാതെ മറ്റു വിരലുകൾ ചേർത്ത്)
5.സമാനായ സ്വാഹാ(അഞ്ചുവിരലും കൂട്ടി)
ഇത് കഴിഞ്ഞു ഒരു പൂ ആരാധിക്കുക.
*അമൃതപാനീയമിദം**എന്ന് ചൊല്ലി നിവേദ്യത്തിന്റേ തലയ്ക്കൽ ശംഖിലെ വെള്ളം വീഴ്ത്തുക.12 പഞ്ചാക്ഷരം ജപിക്കുക.അമൃതാപിധാനമസി എന്ന് ചൊല്ലി ശംഖിലെ വെള്ളം നിവേദ്യത്തിന്റെ തലയ്ക്കൽ വീഴ്ത്തുക.
ഒരു പൂ ആരാധിക്കുക. വിളക്കത്ത് അർചിച്ച പൂവില്നിന്നും ഒരു പൂ എടുത്ത് കുംഭോദരായ നമ എന്ന് ചൊല്ലി നിവേദ്യത്തിലും ഒരു പൂ എടുത്ത് വടക്കുഭാഗത്തും ഇടുക.കൈ കഴുകുക.
വടക്കു ഭാഗത്തെ പൂവിൽ അമൃതോപസ്തരണമസി എന്ന് ചൊല്ലി ശംഖിലെ വെള്ളം വീഴ്ത്തുക. വീണ്ടും ഒരു പൂ ആരാധിക്കുക. നിവേദ്യത്തിൽ നിന്നും വടക്കോട്ട് പ്രണഹുതി ചെയ്യുക.കൈ കഴുകി അമൃതാപിധാനമസി എന്ന് ചൊല്ലി ശംഖിലെ വെള്ളം വീഴ്ത്തുക.വീണ്ടും ഒരു പൂ ആരാധിക്കുക. നിലത്തിട്ട പൂവെടുത്തു നിവേദ്യത്തിലിടുക.കൈ കഴുകി ഒരു പൂ ആരാധിച്ചു നിവേദ്യം വടക്കോട്ട് മാറ്റി തളിച്ചു മെഴുകുക.കൈ കഴുകി വിളക്കത്ത് മൂന്ന് വെള്ളം മൂന്ന് ചന്ദനം മൂന്നു പൂ അർച്ചിക്കുക.
ചന്ദനം വെള്ളം പൂ എല്ലാംകൂടി എടുത്തു സമർപ്പിക്കുക. ഒരു പൂ എടുത്തു വാസനിച്ചു കളയുക ഒരു പൂ എടുത്തു തലയിൽ ചൂടുക.കൈ കഴുകി നമസ്കരിക്കുക.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: