Yeshuve Prananatha
Автор: SANTHOSH BETHEL MEDIA
Загружено: 2024-06-02
Просмотров: 651
യേശുവേ പ്രാണനാഥാ മേഘത്തിൽ വന്നീടുവാൻ
വരവിനു താമസമുണ്ടോ-നിന്‍റെ
വാനദൂത ഗാണത്തോടെ മദ്ധ്യവാനിൽ എഴുന്നള്ളാൻ
കാലങ്ങൾ ദീർഘമുണ്ടോ നാഥാ (2)
ശീതകാലം കഴിഞ്ഞു മഴയും മാറിപ്പോയല്ലോ
വസന്തകാലം സുദിനമായി- നിന്‍റെ
കാഹളത്തിൻ ശബ്ദം വാനിൽ മുഴങ്ങീടാൻ കാലമായോ
വേഗത്തിൽ വന്നീടണേ നാഥാ (2)
മനുഷ്യപുത്രൻ വരുമ്പോൾ വിശ്വാസം ഭൂവിലുണ്ടോ
എന്നുര ചെയ്ത എന്‍റെ കാന്താ- നിന്‍റെ
വരവിന്‍റെ മാറ്റൊലികൾ ദിനംതോറും മുഴങ്ങുന്നേ
കാലങ്ങൾ ദീർഘമുണ്ടോ നാഥാ (2)
ആകാശത്തിൽ വാഴുന്ന നക്ഷത്ര ജാലങ്ങളെ
കർത്തൻ വരവെപ്പോഴാകും- അതിൻ
ലക്ഷ്യം ഗ്രഹിച്ചീടുവാൻ ഭൂവിലാർക്കും കഴിയില്ല
എൻ പ്രിയൻ വരവെപ്പോഴാണോ?(2);-
Subscribe! Share! Like!
Stay Blessed!
Santhosh Bethel MediaYouTube channel
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: