മാങ്കുളത്ത് കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ | TEN BEST PLACES TO VISIT IN MANKULAM | Letchmi | Munnar |
Автор: Flickering Frames
Загружено: 2024-07-28
Просмотров: 24266
മാങ്കുളം.
മുന്നാറിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു മലയോര ഗ്രാമം ആണ് മാങ്കുളം.മാങ്കുളത്ത് വന്നാൽ തീർച്ചയായും കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ ആണ് ഈ വീഡിയോയിൽ ഉള്ളത്.
1. ലക്ഷ്മി ടീ എസ്റ്റേറ്റ്
തെയില തോട്ടങ്ങളുടെ ഓരം ചേർന്ന് പോകുന്ന വഴികളും തമിഴ്നാട് ശൈലിയിൽ ഉള്ള അമ്പലങ്ങളും തണുത്ത കാറ്റും കോടയും ഫോട്ടോ പോയിൻ്റുകളും ലക്ഷ്മിയെ മനോഹരിയാക്കുന്നു.
2. കൈനഗിരി വെള്ളച്ചാട്ടം
കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം ഇറങ്ങി കുളിക്കാൻ സാധിക്കുന്ന മനോഹരമായ വെള്ളച്ചാട്ടമാണിത്.50 രൂപ ആണ് ഇവിടുത്തെ എൻട്രീ ഫീസ്.
3. ടൈഗർ കേവ്
50 രൂപ എൻട്രി ഫീസ് വരുന്ന ഇവിടെ സഞ്ചാരികൾക്ക് തൂക്കുപാലം കടന്ന് പുഴയുടെ തീരത്തൂടെ നടന്ന് ടൈഗർകേവിൽ എത്താൻ സാധിക്കും.
4. നക്ഷത്രക്കുത്ത് വെള്ളച്ചാട്ടം
കേരളത്തിലാദ്യമായി സ്വന്തമായി ജലവൈദ്യുതി ഉത്പാദിപ്പിച്ച പഞ്ചായത്ത് എന്ന ബഹുമതി മാങ്കുളത്തിന് നേടി കൊടുത്ത പവർഹൗസ് ഇവിടെ കാണാം.
5. പെരുമ്പൻകുത്ത് വെള്ളച്ചാട്ടം
10 രൂപ ടിക്കറ്റ് വരുന്ന ഈ വെള്ളച്ചാട്ടത്തിൽ പഞ്ചായത്ത് നിർമ്മിച്ച പവിലിയനിൽ നിന്നുകൊണ്ട് സുരക്ഷിതമായി കാഴ്ച്ചകൾ ആസ്വദിക്കാം.
6. പെരുമ്പൻകുത്ത് റിവർ ക്രോസിംഗ്.
തികച്ചും സാഹസികമായി പുഴയിലൂടെ വാഹനം കടത്തുന്ന സ്ഥലം.
7. ആറാംമൈൽ തൂക്കുപാലം
ഫീസില്ലാതെ കയറാൻ സാധിക്കുന്ന മനോഹരമായോരു
തൂക്കുപാലം.
8. 33 വെള്ളച്ചാട്ടം
തട്ടുതട്ടുകളായൊഴുകുന്ന സുരക്ഷിതമായോരു വെള്ളച്ചാട്ടം. സഞ്ചാരികൾക്ക് ഇറങ്ങാൻ തികച്ചും സുരക്ഷിതം.
9. ആനക്കുളം ചെക്ക് ഡാം, കോഴിയള വെള്ളച്ചാട്ടം
വളരെ മനോഹരമായ ഒരു വെള്ളച്ചാട്ടവും സുരക്ഷിതമായ ഒരു
ചെക്ക്ഡാമുമാണ്
ഒൻപതാമത്തെ സ്ഥലം.
10. ആനക്കുളം
മാങ്കുളത്തെ പ്രധാന ആകർഷണമായ കാട്ടാനകൾ കൂട്ടമായി എത്തുന്ന സ്ഥലം.
#mankulam
#idukki
#anakulam
#tigercave
#letchmiteaestate
#flickeringframes
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: