Sheshaphanam Choodum|ശേഷഫണം ചൂടും| Maya Manoj| Balram Ettikkara| Amar Nath| Hessa Energy Solutions
Автор: Maya's Music
Загружено: 2025-11-15
Просмотров: 2126
ശ്രീ പൂർണ്ണത്രയീശ ഭക്തി ഗാനം
Album - Poornanandam (പൂർണ്ണാനന്ദം)
Lyris - Balram Ettikkara
Music - Amar Nath
Vocal - Maya Manoj
Bgm, Mix & Mastered - Rijosh
Recording Studio - Strings Puthecruz (Nikhil)
Design & Edit - Sunil Tripunithura
Production - Hessa Energy Solutions LLP (Manojkumar P S)
ശേഷഫണം ചൂടും പൂർണ്ണത്രയീശന്റെ കേശകിരീടം കൈതൊഴുന്നേൻ.
സന്താനഗോപാലമൂർത്തിയാം ദേവന്റെ ചെന്താർമുഖമെന്നും തൊഴുന്നേൻ...
(പൂർണ്ണത്രയീശന്റെ വൈകുണ്ഠനാഥന്റെ പുഞ്ചിരിപ്പൂമുഖം തൊഴുന്നേൻ..)
ചെങ്കതിരോനും തിങ്കളും പങ്കിടും;
കുണ്ഡലങ്ങൾ കൈതൊഴുന്നേൻ
ശംഖൊത്ത കണ്ഠവും വനമാലപ്പൂക്കളും വിരിമാറിൻ ശോഭയും തൊഴുന്നേൻ ..
(പൂർണ്ണത്രയീശന്റെ വൈകുണ്ഠനാഥന്റെ പുഞ്ചിരിപ്പൂമുഖം തൊഴുന്നേൻ..)
നാന്മുഖനുണരും നാഭീപങ്കജം;
നാരായണാ നിത്യം തൊഴുന്നേൻ..
പാർത്ഥൻ കൊളുത്തിയ വിളക്കിൻ വെളിച്ചമേ;
പ്രാർത്ഥനയോടെന്നും തൊഴുന്നേൻ..
ഭൂമിയും ലക്ഷ്മിയും പൂജിയ്ക്കും ഭഗവാന്റെ;
പൂവണിപ്പാദങ്ങൾ തൊഴുന്നേൻ !!
(പൂർണ്ണത്രയീശന്റെ വൈകുണ്ഠനാഥന്റെ പുഞ്ചിരിപ്പൂമുഖം തൊഴുന്നേൻ..)
#devotional #malayalamdevotionalsongs #hindudevotionalsongsmalayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: