"Krishnasilayay"- Saravan Maheswer- My Words- Part- 301- Famous Actress. Smt. Lakshmi
Автор: Saravan Maheswer
Загружено: 2025-11-09
Просмотров: 158
Presented By : Saravan Maheswer
Description Research: Muhammad Sageer Pandarathil
10.11.2025 - Sunday
"കൃഷ്ണശിലയായ്" - ശരവൺ മഹേശ്വർ
എന്റെ വാക്കുകൾ - ഭാഗം - 301
ലക്ഷ്മി
തമിഴ്, തെലുങ്ക് സിനിമയിലെ സംവിധായകനും നടനും നിർമാതാവുമെല്ലാം ആയിരുന്ന യാരഗുഡിപ്പടി വരദറാവുവിന്റെയും നടി കുമാരി രുക്മിണിയുടെയും മകളായി മദ്രാസിൽ 1952 ഡിസംബർ 13 ആം തിയതിയാണ് യാരഗുഡിപ്പടി മഹാലക്ഷ്മി എന്ന ലക്ഷ്മി ജനിച്ചത്.
മാതാപിതാക്കൾ ചലച്ചിത്രവുമായി ബന്ധമുള്ള ആളുകളായിരുന്നതിനാൽ 9 ആം വയസിൽ തന്നെ ലക്ഷ്മി അഭിനയം തുടങ്ങി. 1961 ൽ 'ശ്രീവള്ളി' എന്ന തമിഴ് ചിത്രത്തിലൂടെ ബാലനടിയായി തുടക്കമിട്ട ഇവർ 'ജീവനാംശം' എന്ന തമിഴ് സിനിമയിലൂടെ 1968 ൽ നടിയായി. അതേവർഷം, തന്നെ 'ഗോവ ഡള്ളി സിഐഡി 999', 'ബന്ദവ്യാലു' എന്നീ സിനിമകളിലൂടെ യഥാക്രമം കന്നഡ, തെലുങ്ക് ചലച്ചിത ലോകത്തും ഇവർ അരങ്ങേറ്റം കുറിച്ചു.
ആദ്യ ചിത്രം പുറത്തിറങ്ങിയ ശേഷം 1969 മുതൽ 1974 വരെ ഇവർ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. അക്കാലത്തു തന്നെ തെന്നിന്ത്യൻ ചിത്രങ്ങളിലെ അറിയപ്പെടുന്ന നായികയായി ഇവർ മാറി. ഇവർ ആദ്യം അഭിനയിച്ച മലയാള ചിത്രം 'ചട്ടമ്പിക്കല്ല്യാണി' ആണെങ്കിലും ആദ്യം റിലീസ് ചെയ്ത ചിത്രം 'ചട്ടക്കാരി' ആയിരുന്നു. തുടർന്ന് 'പിക്നിക്ക്', 'പ്രയാണം' തുടങ്ങിയ ചിത്രങ്ങൾ അടുത്തവർഷം പുറത്തുവന്നതോടെ ലക്ഷ്മി മലയാളത്തിൽ മുൻനിര നായികാ നടിയായി. ഇതുവരെ ഇവർ അറുപതോളം മലയാള സിനിമകൾ ചെയ്തിട്ടുണ്ട്.
'ചട്ടക്കാരി'യുടെ ഹിന്ദി റീമക്ക്ആയ 'ജൂലി' എന്ന ചിത്രത്തിലെ വിജയത്തിനു ശേഷം, നിരവധി ഹിന്ദി ചിത്രങ്ങളിലും ഇവർ അഭിനയിച്ചു. 1977 ൽ 'സില നേരങ്ങളിൽ സില മനിതരങ്ങൾ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുള്ള ഇവരെ തേടി 'ചലനം', 'മോഹിനിയാട്ടം' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നേരെത്തെ തന്നെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡുകൾ വന്നിട്ടുണ്ട്. നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും ഫിലിംഫെയർ അവാർഡ് നേടുന്ന ഏക നടി എന്ന അപൂർവ ബഹുമതിയും അവർക്കുണ്ട്. കൂടാതെ കേരള, കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെയുള്ള നിരവധി സംസ്ഥാന അവാർഡുകളും ഇവരെ തേടി വന്നിട്ടുണ്ട്.
ഇവർ മൂന്ന് പ്രാവശ്യം വിവാഹം ചെയ്തിട്ടുണ്ട്. 17 ൽ വയസ്സിൽ ഉള്ള ആദ്യ വിവാഹം ഭാസ്കറുമായി കഴിഞ്ഞു. ഇവർക്ക് 1971 ൽ ഇവർക്ക് ഐശ്വര്യ എന്ന കുട്ടി ജനിച്ചു. പിന്നീട് 1974 ൽ വിവാഹമോചനം നേടി. തുടർന്ന് 1975 ൽ നടൻ മോഹൻ ശർമയുമായി വിവാഹം നടന്നു. പക്ഷേ 1980 ൽ ഇതും വിവാഹമോചനത്തിൽ അവസാനിച്ചു. 'എൻ ഉയിർ കണ്ണമ്മ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ, ഇവരും നടനും സംവിധായകനുമായ എം. ശിവചന്ദ്രനും പ്രണയത്തിലാവുകയും 1987 ൽ വിവാഹിതരാകുകയും ചെയ്തു. 2000 ൽ ഇവർ 'സംയുക്ത' എന്ന പെൺകുട്ടിയെ ദത്തെടുത്തു. മകൾ ഐശ്വര്യ പ്രശസ്ത ചലച്ചിത്ര, സീരിയൽ അഭിനേത്രിയാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: