# Preeth Bhaskar Good parenting Trainer കുട്ടികൾ ആരെ മാതൃക ആക്കണം
Автор: IDUKKI VOICE
Загружено: 2022-12-09
Просмотров: 550
intervew Preeth Bhaskar Good parenting Trainer +91 94002 00767 കുട്ടികൾ ആരെ മാതൃക ആക്കണം പ്രീത് ഭാസ്കർ
ഇടുക്കി ജില്ലയിലെ ഉപ്പുതറയിൽ ജനിച്ച പ്രീത് ഭാസ്കർ, പരിശീലകൻ, പ്രഭാഷകൻ, പത്രപ്രവർത്തകൻ,അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയാണ്. രക്ഷിതാക്കൾ,വിദ്യാർത്ഥികൾ, യുവജനങ്ങൾ എന്നിവർക്കായി ഇതുവരെ 3600ലധികം പരിശീലനങ്ങൾ നടത്തിയ ഇദ്ദേഹം കേരളത്തിലാകെ രക്ഷകർത്താക്കൾ ക്ക് മാത്രമായി 1300 ഓളം പരിശീലനങ്ങൾ നടത്തി. ഒന്നര ലക്ഷത്തിലധികം രക്ഷിതാക്കളുമായി ഇതുവരെ സംവദിച്ചു.
അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കറായ ഇദ്ദേഹം ലൈഫ് സ്കിൽ, വ്യക്തിത്വ വികസനം, ആശയവിനിമയം, നേതൃത്വ പാടവം തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നൽകുന്നുണ്ട്.
ബാലസാഹിത്യ കൃതിയായ പഞ്ചാരമുട്ടായി, പേരന്റിംഗ് കൃതിയായ കഥപറയുന്ന കളിവീടുകൾ എന്നിവ എന്നിവ വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ ആണ്. കഥപറയുന്ന കളിവീടുകൾ അഞ്ചാം പതിപ്പ് ഡിസംബർ പകുതിയോടെ പുറത്തിറങ്ങും. ടെലിവിഷൻ, റേഡിയോ പ്രോഗ്രാമുകൾ അവതിപ്പിച്ചിട്ടുള്ള പ്രീത് ഭാസ്കർ നിരവധി ആനുകാലികങ്ങളിൽ സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവിധോദ്ദേശ പരിശീലന കേന്ദ്രമായ സെൽറ്റ് (CELT) ന്റെ (അടിമാലി & വൈക്കം) ഡയറക്ടർ ആണ്. ORC പരിശീലകൻ, KILA റിസോഴ്സ് പേഴ്സൺ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
പരേതനായ ഇ കെ ഭാസ്കരന്റേയും വസുമതിയമ്മയുടേയും മകനാണ്. സ്മിതയാണ് ഭാര്യ. അമൃത ഭാസ്കര ശിവപ്രിയ,ആദി ഭാസ്കര ശിവസ്വരൂപ് എന്നിവർ മക്കളാണ്.
+91 94002 00767
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: