തൃക്കടവൂർ ശ്രീമാർക്കണ്ഡേശ്വര സുപ്രഭാതം/രചന:അശോക് ബി. കടവൂർ/സംഗീതം: ജയരാജ് കടവൂർ/ആലാപനം:രമണീ മോഹൻ
Автор: ASOK B KADAVOOR
Загружено: 2020-09-19
Просмотров: 5084
തൃക്കടവൂർ ശ്രീ മഹാദേവർ ക്ഷേത്രം: കൊല്ലം ജില്ലയിലെ സുപ്രസിദ്ധമായ ക്ഷേത്രമാണിത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അധീനതയിലുള്ള ഈ ക്ഷേത്രം പി.ഡി.ദേവസ്വമാണ്. എട്ട് കരയിലെ തെരഞ്ഞെടുക്കപ്പെടുന്ന ഭക്തജനങ്ങൾ ഉൾപ്പെട്ടവരാണ് ഉപദേശക സമിതിയിലുള്ളത്. പുരാണ പ്രസിദ്ധമായ മാർക്കണ്ഡേയ മഹർഷിയുടെ ചരിതവുമായിപ്പെട്ടതിനാൽ ഈ ക്ഷേത്രം പണ്ട് മാർക്കണ്ഡേയൻ കോവിലെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ദക്ഷയാഗ കഥയുമായും ഈ ക്ഷേത്രത്തിന് ഐതിഹ്യപരമായി ബന്ധമുണ്ട്. ഈ ക്ഷേത്രത്തിലെ മുഖ്യ വഴിപാട് മഹാമൃത്യുഞ്ജയഹോമം, ഇടിച്ചു പിഴിഞ്ഞു പായസം, അയ്പറ, ജലധാര എന്നിവയാണ്. കുഭമാസത്തിരുവാതിരയാണ് തിരുവാറാട്ട്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിൻ്റെ അവസാനം ( തിരുവാതിര) എട്ടു കരക്കാരുടെ നെടുങ്കതിര എടുപ്പുണ്ട്. അന്നേ ദിവസമാണ് കൊല്ലം ഠൗണിലുൾപ്പെട്ട തേവള്ളിക്കരക്കാരുടെ നെടുങ്കുതിരയെ അഷ്ടമുടിക്കായലിൻ്റെ വിരിമാറിലൂടെ, വാദ്യമേളങ്ങളുടെ അകമ്പടിയോടെ, ചങ്ങാടത്തിലേറ്റി ക്ഷേത്രത്തിലെത്തിക്കുന്നത്. കൂടാതെ എട്ടാം ദിവസം കുട്ടികളുടെ പട്ടാണിക്കുതിരയെടുപ്പും ഒമ്പതിന് വെള്ളപ്പുറം കുതിരയെടുപ്പും നടക്കും. നൂറ്റാണ്ടുകളായുള്ള ഒരാഘോഷമാണിത്. വസന്തതിലകം വൃത്തത്തിൽ എഴുതിയ നൂറ്റിയെട്ടു ശ്ലോകങ്ങളടങ്ങിയ ഈ സുപ്രഭാതത്തിൽ ക്ഷേത്ര ഐതിഹ്യങ്ങൾ, ഉത്സവാദി ആചാരാനുഷ്ഠാനങ്ങൾ, ശിവ തത്ത്വങ്ങൾ, ശിവകഥകൾ എന്നിവയും തോടക വൃത്തത്തിലെഴുതിയ ഒമ്പത് ശ്ലോകങ്ങളും ശിവസ്തുതിയായി അടങ്ങിയിട്ടുണ്ട്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: