അഗ്നിഹോത്രമെന്ന അദ്ഭുതവിദ്യ പഠിക്കാം
Автор: Acharyasri Rajesh
Загружено: 2024-01-13
Просмотров: 19552
ശ്രീകൃഷ്ണനും ശ്രീരാമനുമെല്ലാം മുടങ്ങാതെ അനുഷ്ഠിച്ചിരുന്നതായി നമ്മുടെ ഇതിഹാസങ്ങളില്‍ പറഞ്ഞിട്ടുള്ള അഗ്നിഹോത്രത്തെക്കുറിച്ചാണ് ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നത്. അഗ്നിഹോത്രം ഒരു പൂജയല്ല. വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും ഒരേപോലെ മികവുറ്റതാക്കുന്ന പ്രാചീന പദ്ധതിയാണത്. ഈ അപൂര്‍വ ക്രിയാപദ്ധതി പഠിച്ച് അനുഷ്ഠിക്കണമെന്ന് താല്‍പര്യമുവര്‍ക്ക് അസുലഭമായ ഒരു വേദപഠനകോഴ്സ് വിഭാവനം ചെയ്തിരിക്കുകയാണ് ആചാര്യശ്രീ രാജേഷ് നേതൃത്വം നല്‍കുന്ന കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍. ഓരോ ആഴ്ചയിലും ഒരു മണിക്കൂര്‍ വെച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കൃത്യമായ പഠനപദ്ധതിയാണ് നിങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിയിരിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.30 ന് കോഴിക്കോട് വേദക്ഷേത്രത്തില്‍വെച്ചാണ് ക്ലാസ്സുകള്‍ നടക്കുക. അഗ്നിഹോത്രത്തോടൊപ്പം സന്ധ്യോപാസന, ഹിന്ദുധര്‍മസങ്കല്പങ്ങള്‍, വൈദികമായ ജീവിതദര്‍ശനം , ഗുരുവന്ദനം, കരദര്‍ശനം, ഭൂമിവന്ദനം, തര്‍പ്പണം, സംഘടനാസൂക്തം, ഭാഗ്യസൂക്തം, ഗായത്രീമന്ത്രം, ഭോജനമന്ത്രം, ശിവസങ്കല്പസൂക്തം, തുടങ്ങിയ വിശിഷ്ടമായ ക്രിയകളും മന്ത്രങ്ങളും കോഴ്‌സില്‍ പഠിപ്പിക്കും. ഷോഡശസംസ്‌കാരപരിചയം, ഏകാദശ ഉപനിഷത് പരിചയം എന്നിവയും കോഴ്സിന്റെ ഭാഗമാണ്. ജനുവരി 31 ബുധനാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് വേദക്ഷേത്രത്തില്‍വെച്ച് കോഴ്സ് ഉദ്ഘാടനം ചെയ്യും. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 0495 2961151,91887 93181, 97458 15151
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: