പച്ചക്കറി മുതൽ പക്ഷിമൃഗാദികൾ വരെ; വടവാതൂർ സെമിനാരിയിലെ കൃഷിക്കാഴ്ചകൾ | Karshakasree
Автор: Karshakasree
Загружено: 2023-09-30
Просмотров: 20276
#karshakasree #manoramaonline #farming
സ്വന്തം ഉപയോഗത്തിനുള്ള പരമാവധി പഴം-പച്ചക്കറി-മത്സ്യമാംസാദികള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുന്നതിലൂടെ ഭക്ഷ്യസുരക്ഷ ഓരോ വ്യക്തിക്കും ഉറപ്പാക്കാന്‍ കഴിയും. വീടുകളില്‍ മാത്രമല്ല സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ ഭക്ഷ്യസുരക്ഷയില്‍ കാര്യമായ പങ്കു വഹിക്കാന്‍ സാധിക്കും. അത്തരത്തിലൊരു മികച്ച മാതൃക കോട്ടയം വടവാതൂര്‍ സെന്‌റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ കാണാം. സെമിനാരിയിലെ ഏഴു ബാച്ചുകളിലുള്ള മുന്നൂറിലധികം വൈദികവിദ്യാര്‍ഥികള്‍ക്കും 18 വൈദികര്‍ക്കും 35 തൊഴിലാളികള്‍ക്കുമുള്ള ഭക്ഷണത്തിന്റെ നല്ലൊരു പങ്കും 34 ഏക്കര്‍ വരുന്ന കൃഷിയിടത്തില്‍നിന്ന് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുവെന്ന് സ്ഥാപനത്തിന്റെ പ്രൊക്യുറേറ്റര്‍ ഫാ. ബേബി കരിന്തോലില്‍. വിവിധ പച്ചക്കറികള്‍, കിഴങ്ങിനങ്ങള്‍, ഫലവൃക്ഷങ്ങള്‍, വലിയ കുളങ്ങളില്‍ മത്സ്യക്കൃഷിക്കൊപ്പം താറാവു വളര്‍ത്തല്‍, പൂവന്‍കോഴികളെ വളര്‍ത്തല്‍, പശു-ആട്-പന്നി പരിപാലനം, മാലിന്യ സംസ്‌കരണവും പുനരുപയോഗവും, സോളര്‍ വൈദ്യുതി എന്നിങ്ങനെ കാര്‍ഷിക മേഖലയിലെ ഒട്ടേറെ കൃഷിക്കാഴ്ചകള്‍ ഇവിടെ കാണാം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: