രഘുനാഥ് പലേരി | പൊന്മുട്ടയിടുന്ന തിരക്കഥ | PART- 2 | Raghunath Paleri | Biju Muthathi | THE STORI.IN
Автор: THE STORI
Загружено: 2025-11-29
Просмотров: 3094
അത്ഭുത തിരക്കഥകളുടെ അക്ഷയഖനിയാണ് രഘുനാഥ് പലേരി.
മലയാളത്തിൻ്റെ ഒരു തിരക്കഥാസരിത് സാഗരം. കഥാകൃത്തും നോവലിസ്റ്റുമായ രഘുനാഥ് പലേരി തിരക്കഥ, സംഭാഷണം എന്നിവയുടെ
രചനയിലൂടെ നാലു പതിറ്റാണ്ടുകാലമായി മലയാള സിനിമയുടെ നിറസാന്നിധ്യമാണ്. മൂന്ന് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
ഇപ്പോൾ അഭിനയ രംഗത്തും വ്യത്യസ്തമായൊരു മുഖമാണ്. തിരക്കഥാ രചനയിൽ രഘുനാഥ് പലേരിയെ പോലെ വൈവിധ്യങ്ങൾ അനുഭവിപ്പിച്ച അധികം പേരില്ല.
'പിറവി’ ‘സ്വം’ ‘വാനപ്രസ്ഥം’ എന്നീ ക്ലാസിക്കൽ മാനമുള്ള സിനിമകളെഴുതിയ പലേരിയാണ് ‘മൈ ഡിയർ കുട്ടിച്ചാത്തനും’ ‘മഴവിൽക്കാവടി’യും ‘പൊന്മുട്ടയിടുന്ന താറാവും’ ‘മേലേപ്പറമ്പിൽ ആൺവീടും’ 'മധുരനൊമ്പരക്കാറ്റു'മെല്ലാം എഴുതിയതെന്ന് പറഞ്ഞാൽ വരുംകാലം അവിശ്വസിച്ചേക്കാം. മലയാളി ഒരിക്കലും മറക്കാത്ത ഒരു തിരക്കഥാ സാമ്രാജ്യം തന്നെ സൃഷ്ടിച്ച രഘുനാഥ് പലേരിയുടെ ജീവിതവും സിനിമാ ജീവിതവുമാണ് രണ്ടുഭാഗങ്ങളുള്ള
ഈ ദീർഘസംഭാഷണത്തിലൂടെ തുറക്കപ്പെടുന്നത്.
Raghunath Paleri is an unending reservoir of wondrous screenplays — a true narrative river in Malayalam cinema. As a writer and novelist, Raghunath Paleri has been a vibrant presence in Malayalam films for four decades through his screenplays and dialogues. He has also directed three films. Today, he has carved a distinctive space for himself as an actor as well. Very few have explored such a wide range of possibilities in screenwriting the way Raghunath Paleri has.
It might be hard for future generations to believe that the same Paleri who wrote classical gems like Piravi, Swam, and Vanaprastham also wrote My Dear Kuttichathan, Mazhavil Kaavadi, Ponmuttayidunna Tharavu, Melepparambil Aanveedu, and Madhuranombarakkattu.
This two-part, in-depth conversation opens up the life and cinematic journey of Raghunath Paleri, the creator of a screenplay legacy that Malayalees will never forget.
#raghunathpaleri #bijumuthathi #thestori #thestori_in
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: