മനുഷ്യന്റെ തോന്ന്യാസങ്ങളോട് അതേ നാണയത്തിൽ തിരിച്ചടിച്ച ആനതീവ്രവാദി... ധീര രക്തസാക്ഷി..!
Автор: Sree 4 Elephants
Загружено: 2023-05-06
Просмотров: 143832
അരിക്കൊമ്പനും ചക്കക്കൊമ്പനും PT-7 ഉം PM-2 - ഉം എല്ലാം വാർത്തകളിൽ നിറയുന്ന പുതിയ കാലം..! സ്വന്തം മണ്ണിൽ നിൽനിൽപ്പിനായുള്ള സമരത്തിൽ ആനയും മനുഷ്യനും തമ്മിൽ നേർക്കുനേർ പോർമുഖം തുറക്കുന്നു.
ഒരിക്കൽ വിമർശകരായിരുന്നവരെ മുഴുവൻ .... ഒരു നാട്ടിലെ ജനതയെ മുഴുവൻ തന്റെ ആരാധകരും വാഴ്ത്തുപാട്ടുകാരുമാക്കി മാറ്റിയ അരികൊമ്പനാണ് പുതിയ ഹീറോ..!!
അവന്റെ നീക്കങ്ങൾ ....അവന്റെ ലക്ഷ്യങ്ങൾ ... എങ്ങോട്ടെന്നും എങ്ങനെയെന്നും അറിയാൻ കണ്ണിലെണ്ണയൊഴിച്ചെന്ന പോലെ ജാഗരൂകരായിരിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ ... രണ്ട് സർക്കാരുകൾ....!
പക്ഷേ കുറച്ചു വർഷങ്ങൾക്കപ്പുറം അവനൊരു മുൻഗാമിയുണ്ടായിരുന്നു.
അവസാന ശ്വാസം വരെ മനുഷ്യർക്ക് മുന്നിൽ നട്ടെല്ല് വളയ്ക്കാതെ ... ഉരുളക്ക് ഉപ്പേരി പോലെ പോരാടിയ അവന്റെ ജീവനും ജീവിതവും വല്ലാത്തൊരു കഥ തന്നെയായിരുന്നു.
അവന്റെ പേരാണ് കൊലകൊല്ലി...!
സമാനതകൾ ഇല്ലാത്ത കൊലകൊല്ലിയുടെ ധീരോദാത്തമായ പോരാട്ട വഴികളിലൂടെയാണ്
Sree 4 Elephants -ന്റെ ഈ അദ്ധ്യായം.
#sree4elephants #keralaelephants #elephant #aanapremi #aana #aanakeralam #arikkomban
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: