പോഷ് കല്യാണമോ...കേരളം റെഡി | Destination Wedding | Wedding Kerala | Kerala Tourism
Автор: Keralakaumudi News
Загружено: 2023-03-28
Просмотров: 1031
കേരള ടൂറിസം വര്‍ഷങ്ങളായി അതിന്റെ പദ്ധതികള്‍ വിപുലീകരിക്കുകയും ലോകനിലവാരത്തില്‍ സഞ്ചാരരീതികളും സജ്ജീകരണങ്ങളും ഒരുക്കുന്നതിനുമുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും വ്യാഭൃതരാണ്. എന്നാലിപ്പോള്‍ അടുത്ത ഒരു തലത്തിലേക്ക് എത്തുകയാണ് കേരള ടൂറിസം മേഖല. അന്യനാട്ടുകാര്‍ക്കുവേണ്ടി പോഷ് കല്യാണ വേദികളൊരുക്കാന്‍ ടൂറിസം വകുപ്പ്. കേരളത്തെ പ്രമുഖ വെഡിംഗ് ഡെസ്റ്റിനേഷനാക്കുകയും സഞ്ചാരികളെ ആകര്‍ഷിക്കുകയുമാണ് ലക്ഷ്യം. വെഡിംഗ് ഇന്‍ കേരള എന്നാണ് പേര്. 1.75 കോടി രൂപ മാര്‍ക്കറ്റിംഗിനായി വകയിരുത്തി. നാല് മാസത്തിനുള്ളില്‍ പദ്ധതി ആരംഭിക്കും.
കെ.ടി.ഡി.സി ഹോട്ടലുകള്‍ക്ക് പുറമേ സ്വകാര്യ ഹോട്ടലുകളെയും റിസോര്‍ട്ടുകളെയും ഇതിന്റെ ഭാഗമാക്കും. ആവശ്യക്കാര്‍ക്ക് ടൂറിസം വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്ന് ഇഷ്ടമുള്ള ഡെസ്റ്റിനേഷന്‍ തിരഞ്ഞെടുക്കാം. ഹോട്ടലുകളുമായി നേരിട്ടും ഇടപാടുകള്‍ നടത്താം. ഇവന്റ് മാനേജ്‌മെന്റ് അടക്കമുള്ള കാര്യങ്ങള്‍ വിവാഹ പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാം. കൊവിഡ് കാലത്ത് ഡെസ്റ്റിനേഷന്‍ വെഡിംഗ് കേരളത്തിലെ പല ഹോട്ടലുകളിലും നടന്നതോടെയാണ് ഇതിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്താന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്. മറ്റ് രാജ്യങ്ങളില്‍ വിവാഹം നടത്തിയിരുന്നവര്‍ വിമാനയാത്രയ്ക്ക് തടസം നേരിട്ടതോടെ കേരളത്തിലുമെത്തുകയായിരുന്നു. അത് ട്രെന്‍ഡായി മാറി.
വലിയ കല്യാണത്തിന് കോടികള്‍ ചെലവുവരും. ധാരാളം മുറികളുള്ള ഹോട്ടല്‍, ഔട്ട്‌ഡോര്‍ സൗകര്യം, പ്രകൃതി ഭംഗി എന്നിവ നോക്കിയാണ് ഹോട്ടലുകള്‍ തിരഞ്ഞെടുക്കുക. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ പരദേശി കല്യാണങ്ങള്‍ നടക്കുന്നത്. നിലവില്‍ പല ഹോട്ടല്‍ ഗ്രൂപ്പുകളും റിസോര്‍ട്ടുകളും വിവാഹ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ട്. മൂന്ന് ദിവസത്തെ വെഡിംഗ് പ്ലാനുകളാണ് പ്രിയം. കേരളസദ്യയ്ക്ക് പുറമേ കഥകളി, മോഹിനിയാട്ടം, ചെണ്ടമേളം തുടങ്ങിയവയും അവതരിക്കും. ചെറു ട്രിപ്പുകള്‍ ഉള്‍പ്പെട്ട പാക്കേജുമുണ്ട്. 300 വിദേശികള്‍ പങ്കെടുത്ത വിവാഹവും കൊച്ചിയില്‍ നടന്നു. മാസം 10 വരെ ഇത്തരം വിവാഹങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്.
#keralatourism #destinationwedding #kerala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: