Ram c/o Anandi അവാർഡും വായനയും എഴുത്തും
Автор: PahayanTalks
Загружено: 2025-06-21
Просмотров: 1243
എന്തായാലും എഴുത്തുകാരും വായനക്കാരും രണ്ടിടത്തായി നിന്ന് റാം ആനന്ദിയെ ഇത്രക്ക് കെയർ ചെയ്യരുത് എന്നും ചെയ്യണം എന്നും ഒക്കെ പറയുമ്പോൾ ഒരു വർഷം മുൻപ് ചെയ്ത ഈ വയനാലോകം വീഡിയോ ഇവിടെ പോസ്റ്റട്ടെ..
സത്യത്തിൽ ഒരു വായനക്കാരൻ എന്ന രീതിയിൽ വായിച്ച പുസ്തകങ്ങൾക്ക് അവാർഡുകൾ കിട്ടുകയോ കിട്ടാത്തതോ എന്റെ വിഷയമല്ല. വായിക്കുന്ന എല്ലാ പുസ്തകങ്ങളും ഇഷ്ടപ്പെടാറുണ്ട്. വായിച്ച് കുറച്ചു കഴിയുമ്പോൾ മടുപ്പ് തോന്നിയാൽ ഏത് കൊലകൊമ്പന്റെ പുസ്തകവും വായന നിർത്തും. അതിൽ മാർക്കേസും എം.ടിയും ഡോസ്തോവസ്കിയും ഇന്നത്തെ പല അറിയുന്നതും അറിയാത്തതുമായ എഴുത്തുകാരുമുണ്ട്.
ഇവരുടെയൊക്കെ പുസ്തകങ്ങളെക്കാൾ ഞാൻ വില മതിക്കുന്നത് എന്റെ ജീവിതത്തിലെ എനിക്ക് കിട്ടുന്ന പരിമിതമായ സമയമാണ്.
റാം c/o ആനന്ദി വായിക്കാൻ ചിലവാക്കിയ സമയം എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. ഒരു ഒഴുക്കിൽ വായിച്ചു പോയി. I liked it... മാത്രമല്ല അതിലെ ചില ഭാഗങ്ങൾ ചെറുപ്പമായ ഇന്നത്തെ ലോകവും നാളെത്തെ സ്വപ്നങ്ങളുമായി കഴിയുന്ന ഒരാൾക്കേ എഴുതാൻ പറ്റു എന്നും തോന്നി.
എം മുകുന്ദൻ ക ഫെസ്റ്റിവലിൽ സംസാരിച്ചത് ഈയിടെ കേട്ടു. എൺപതുകാരനായ തനിക്ക് ഒരു ഇരുപതുകാരനെ പോലെ എഴുതണം എന്നാണ് ഇപ്പോൾ ആഗ്രഹം എന്ന്. മുകുന്ദന് കാര്യം മനസ്സിലായി എന്ന് മാത്രമല്ല പിന്നോട്ട് നോക്കിയാൽ മാത്രം പോര മുന്നോട്ടും നോക്കണം എന്ന ആഗ്രഹവും ഉണ്ട് 🥰
ഇത്രയും എഴുതിയതിന് കാരണം അവാർഡ് കിട്ടിയത് കൊണ്ടല്ല അവാർഡൊന്നും കൊടുത്തില്ലെങ്കിലും ഇതാണ് വായനക്കാരൻ എന്ന രീതിയിലെ അഭിപ്രായം.
അവാർഡ് എന്നിലെ വായനക്കാരനെ സ്വാധീനിക്കുന്നില്ല എന്നല്ല... അവാർഡ് കിട്ടിയ പുസ്തകങ്ങൾ വായിക്കണം എന്നും തോന്നാറുണ്ട്... അത് എന്റെ ചില വായനയെ ബാധിക്കാറുമുണ്ട് 🥰
ഇതിനർത്ഥം നിങ്ങൾക്കൊക്കെ ഈ പുസ്തകം വായിച്ച് ഇഷ്ടപ്പെടണം ആർക്കും ഇഷ്ടപ്പെടാതിരിക്കരുത് എന്നും അല്ല. നിങ്ങളുടെ സമയം നിങ്ങൾക്ക് വേണ്ട പോലെ ഉപയോഗിക്കാം... ഉപയോഗിക്കണം... അത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.
വായിക്കാൻ ശ്രമിച്ചിട്ട് ഇഷ്ടപ്പെടാത്ത പുസ്തകം ബുദ്ധിമുട്ടി വേദനിച്ച് വായിച്ച് അവസാനിപ്പിച്ച് അതിനെ കുറ്റം പറയാൻ മാത്രം സമയം നിങ്ങൾക്കും ഇല്ലെന്നതാണ് സത്യം 🥰🙏
ഈ പുസ്തകം എഴുതിയ അഖിലിന് നന്ദി പറയുന്നു 🙏
ന്നാപ്പിന്നങ്ങന്യാക്കാം
പഹയൻ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: