Mind & its Nature According to Vedanta | Pujya Swami Shankarabharati | Retreat@Saankarajyoti Kalady
Автор: Soundarya Lahari Upasana
Загружено: 2024-07-12
Просмотров: 419
ശാങ്കരജ്യോതി ലോകാർപ്പണം നടത്തി
Location : https://maps.app.goo.gl/6FVCeAfuVcpDb...
കാലടിയിലെ ശാങ്കരജ്യോതി ആധ്യാത്മിക പഠന കേന്ദ്രത്തിൻ്റെ ലോകാർപ്പണം പൂജനീയ ശങ്കരഭാരതി സ്വാമികൾ നിർവ്വഹിച്ചു. ശ്രീശങ്കരകുലദേവതാ ക്ഷേത്രമായ പുത്തൻ കാവ് ശ്രീഭദ്രകാളി ക്ഷേത്ര മൈതാനത്താണ് ലോകാർപ്പണ സമ്മേളനം നടന്നത്. റിട്ട. ജസ്റ്റിസ് ശ്രീ മാധവൻ, ഡോ. കൃഷ്ണൻ നമ്പൂതിരി, ഡോ. പി. നന്ദകുമാർ, ശ്രീ അജയൻ നമ്പൂതിരി, ശ്രീമതി സ്വർണലത എന്നിവർ സംസാരിച്ചു.
ഭഗവാൻ ആദിശങ്കര ഭഗവദ്പാദരുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ കാലടിയിൽ ശ്രീ ശങ്കര സർവകലാശാലയ്ക്കു കിഴക്കു ഭാഗത്തായി പുത്തൻകാവ് ക്ഷേത്രത്തിനു സമീപം ദക്ഷിണാമ്നായമായ ശൃംഗേരി ശങ്കരമഠത്തിൻ്റെ ഉപമഠമായ മൈസൂര്‍ എടത്തൊറൈ ശ്രീ യോഗാനന്ദേശ്വര സരസ്വതീ മഠം പീഠാധിപതിയായ പരമപൂജനീയ ശ്രീ ശ്രീ ശങ്കരഭാരതി മഹാസ്വാമികൾ ഭഗവാൻ ശ്രീ ശങ്കരാചാര്യർക്കായ് സ്വീകരിച്ചതാണ് ശാങ്കരജ്യോതി എന്ന് നാമകരണം ചെയ്യപ്പെട്ട ഈ പുരാതനഗൃഹവും ഭൂമിയും.
ശ്രീശങ്കരഭഗവദ്പാദരുടെ കൃതികളും സന്ദേശങ്ങളും മഹത്വവും പൂർണമായി സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുതകുന്ന വിവിധ പരിപാടികൾക്ക് ഇനി ശാങ്കര ജ്യോതി വേദിയാകും.
ലോകർപ്പണ പരിപാടി യോടനുബന്ധിച്ച് 'മനസ്' സ്വരൂപവും പ്രവർത്തനവും എന്ന വിഷയത്തെ അധികരിച്ചുള്ള ഏകദിന അദ്ധ്യാത്മ ശിബിരവും നടന്നു .പ്രൊഫഷനലുകൾക്കായി നടത്തിയ ഈ ശിബിരത്തിൽ മോഡേൺ സയൻസിനെ പ്രതിനീധീകരിച്ചു #ഡോ . രവിശങ്കർ (ശ്രീ രാമകൃഷ്ണ ഹോസ്പിറ്റൽ , ബാംഗ്ലൂർ ), ഡോ . ദിവാകർ (സൈക്കിയാട്രിസ്റ് , നാരായണ ഹെൽത്ത് , ബാംഗ്ലൂർ) , ഡോ . ആനന്ദ് കുമാർ (എറണാകുളം അമൃത മെഡിക്കൽ കോളേജ് ന്യൂറോളജി വകുപ്പ് മേധാവി) എന്നിവരും ഭാരതീയ മനഃശാസ്ത്രം വേദാന്ത കാഴ്ച്ചപ്പാ ടിൽ എന്ന വിഷയത്തിൽ ശ്രീ ശ്രീ ശങ്കര ഭാരതി മഹാസ്വാമികളും (മൈസൂര്‍ എടത്തൊറൈ ശ്രീ യോഗാനന്ദേശ്വര സരസ്വതീ മഠം പീഠാധിപതി) പ്രഭാഷണങ്ങൾ നടത്തി . പൂജ്യ ചിദാനന്ദ പുരി സ്വാമികൾ ( കുളത്തൂർ അദ്വൈത ആശ്രമം ) ശിബിരം ഉദ്‌ഘാടനം ചെയ്തു. കാര്യകർത്തൃ മേളനം , സമുദായജനപ്രതിനിധി മേളനം, എന്നിവയും ലോകാർപ്പണത്തോടനുബന്ധിച്ച് ശാങ്കരജ്യോതിയിൽ നടന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: