വാരാഹി പഞ്ചമി ദേവി ക്ഷേത്രം
Автор: Mochitha's Moksha | മോചിതാസ് മോക്ഷ
Загружено: 2023-07-25
Просмотров: 344426
കേരളത്തിൽ വാരാഹി ദേവിയ്ക്ക് ഒരു ക്ഷേത്രമുണ്ട്. വാരാഹി പഞ്ചമി ക്ഷേത്രം! തിരുവനന്തപുരത്തുള്ള ഈ ക്ഷേത്രത്തിൽ പഞ്ചമി ദിവസം പ്രധാനപ്പെട്ടതാണ്! ഈ കഴിഞ്ഞ ഞായറാഴ്ച പഞ്ചമിനാളിൽ അവിടെ എത്തിയപ്പോൾ ഉണ്ടായ അനുഭവം വിത്യസ്ഥമാണ്. സർവ്വ ദുരിതങ്ങളിൽ നിന്നും രക്ഷിക്കുന്ന ആദിമ കുലദൈവം ആണ് വാരാഹി.....
വരാഹമൂര്‍ത്തിയുടെ വാമഭാഗത്തുള്ള വാരാഹി.....
ഭൂമിയുടെ ചൈതന്യം പേറുന്ന സര്‍വ്വദോഷ പരിഹാരിണി....
വാക്‌സ്തംഭിനി വാരാഹി.....
വരാഹമൂര്‍ത്തിയെ അറിയുന്നവര്‍ വാരാഹിയെയുമറിയണം. കാരണം വൈഷ്ണവ ശൈവ ശാക്തേയ ആരാധനകളിലൂടെയെല്ലാം വാഴ്ത്തപ്പെടുന്ന വാരാഹി ഭൂമിദേവിയുടെ അംശവും സാന്നിധ്യവുമുള്ള ദേവതയാണ്. വരാഹമൂര്‍ത്തിയുടെ വാമചൈതന്യമായും വാരാഹി ശോഭിക്കുന്നു. പൊതുവില്‍ പരിവാര ദേവതയായി ആരാധിക്കപ്പെടുന്ന, അല്ലെങ്കില്‍ കണക്കാക്കപ്പെടുന്ന വാരാഹി സാധാരണമായി സ്വതന്ത്രമായി പ്രതിഷ്ഠിക്കപ്പെടുന്നില്ല. എന്നാല്‍ തിരുവനന്തപുരത്ത് ഇത്തരത്തിലൊരു വാരാഹി പ്രതിഷ്ഠയും ആരാധനയും നടന്നുപോരുന്നു.
സകലദോഷങ്ങളെയും രോഗങ്ങളെയും ആധി-വ്യാധികളെയും തടയുന്ന ഭഗവതി, വാക്കാകുന്ന ശക്തിയായും ഊര്‍ജ്ജമായും വിദ്യയായും ജ്ഞാനോദയത്തിനു കാരണമായും വാഴ്ത്തപ്പെടുന്ന ഭഗവതിയാണ് വാരാഹി. സപ്തമാതാക്കളില്‍ ഒരാളായ വാരാഹി ലളിതാ പരമേശ്വരിയുടെ പരിവാര ദേവതയായും ആരാധിക്കപ്പെടുന്നു. വാക്‌സ്തംഭിനിയാണ് വാരാഹി. തന്നെ ഉപാസിക്കുന്നവര്‍ക്കുണ്ടാകുന്ന ഏത് പ്രതികൂലാവസ്ഥയെയും സ്തംഭിപ്പിക്കുന്നവള്‍.
തിരുവനന്തപുരം നഗരപ്രാന്തത്തില്‍ പേട്ടയ്ക്കടുത്ത് വാരാഹി പഞ്ചമി ക്ഷേത്രം എന്നപേരില്‍ വരാഹി ഭഗവതി ക്ഷേത്രമുണ്ട്. പഞ്ചമി തിഥികളാണ് അവിടെ കൂടുതല്‍ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നത്. നിത്യപൂജയും ആരാധനയുമുള്ള ഖ്‌ഷേത്രമാണെങ്കിലും പഞ്ചമി തിഥി ആരാധനയ്ക്കനുയോജ്യമായി പറയപ്പെടുന്നു.
Join this channel to support Moksha:
/ @mokshayatras
മോക്ഷയോടൊപ്പം യാത്ര ചെയ്യാനായും, മറ്റ് വിവരങ്ങൾ അറിയാനുമായി +91 84478 23883 വിളിക്കാവുന്നതാണ്. പ്രണാമം...
If you wish to travel with Moksha or if you want to know any more details about moksha please call +91 84478 23883.
You are also invited to visit our website
www.inmoksha.in
Thanks and regards
Team Moksha
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: