KARAYATHE KUNJE | Immanuel Henry | Sruthy Joy |Chacko Mathai Chelacombu
Автор: Chacko Mathai Songs
Загружено: 2025-11-27
Просмотров: 990
December 22, 2009 കരയാതെ കുഞ്ഞേ
(Luk 7:13(a); Isa 25:8; Heb 12:2-3)
കരയാതെ കുഞ്ഞേ കരയാതെ, കടലിൻമേൽ നടന്നവൻ കൂടെയില്ലേ
കൂരിരുൾ മൂടുന്ന നേരത്തും കാലത്തിൻ കതിരവൻ കൂടെയില്ലേ
അക്കൽദാമ ഞാനോർത്തു പോയി, ഈ ജീവിതമെന്തിനെന്നോർത്തു പോയി
കാരകാണാക്കടലിൽ എൻ ജീവിത നൗക മുങ്ങിത്താഴുമെന്നോർത്തു പോയി
കാൽവറി മലയതിൽ നോക്കുക നീ, മരണത്തെ ജയിച്ച ശ്രീയേശുവിനെ
ഭാരങ്ങളെല്ലാം അവന്മേൽ വെയ്ക്ക, നിൻ ഭാവിയെല്ലാം കരുതുമവൻ
വേദന കൊണ്ടു ഞാനുലഞ്ഞീടുമ്പോൾ, ശോധനകൊണ്ട് ഞാനലഞ്ഞീടുമ്പോൾ
പരിഹാസപാത്രമായി മാറിയപ്പോൾ, ഈ ജീവിതമെന്തിനെന്നോർത്തു പോയി
കഷ്ടം സഹിച്ചോനെ ധ്യാനിക്ക നീ, നിന്ദയും തുപ്പലും മറുത്തില്ല താൻ
നിനക്കായ് മരിച്ചവൻ കൂടെയുണ്ട്, നസറായൻ യേശുവേ ഓർത്തു കൊൾക.
Chacko Mathai Chelacombu
Houston, Texas, USA
Email: chackomathai@ hotmail.com
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: