Aysha Beevi (R) | ഹുമൈറാഅ് ആയിഷ ബീവി (റ) | Music Video | GIO AL JAMIA
Автор: GIO AL JAMIA
Загружено: 2022-03-10
Просмотров: 256273
ഹുമൈറാഅ് ആയിഷ ബീവി (റ)
Lyrics: Adila K, Nida Vajifa EN
Vocal: Huda Asharaf P
Backing Vocals: Jasim Jamal and Haseeb Razak
Music Composer: Haseeb Razak
Programming: Antony Rapheal
Title Design & Digitalizing: Afna M, Nuzha Hanan
Art: Nida Mariyam, Nida Vajifa EN, Nada NT, Sahla Sherin KP
Calligraphy: Thooba Ruqiya
Video: Swaliha & Nuzha
Studio: Mac Bro Kondotty
Special Thanks: Ajmal Mampad, Salih MC
#humaira #ayshabeevi #islamicsong #rasool #muhammad #ummulmumineen #svahaba #gioaljamia
പൂർവ്വ പ്രവാചകന്മാരായ ഇബ്റാഹിം (അ) യുടെയും ഇസ്മാഈൽ (അ) യുടെയും കാലശേഷം അണഞ്ഞ് കൊണ്ടിരുന്ന സത്യദീനിന്റെ വിളക്കിനെ പൂർണ്ണതയോടെ ജ്വലിപ്പിച്ച് നിർത്താൻ അന്ത്യ പ്രവാചകൻ മുഹമ്മദ് (സ്വ) ആഗതനായി.
റസൂലിന് പ്രവാചകത്വത്തിന്റ ആ മഹാദൗത്യം ഏൽപ്പിക്കപ്പെട്ട് നാല് വർഷങ്ങൾ കഴിഞ്ഞാണ് അബൂബകർ സിദ്ദീഖ് (റ) വിന് ആഇശ എന്ന ഓമന പുത്രി ജനിക്കുന്നത്.
ബാല്യത്തിൽ എല്ലാവരുടെയും സ്നേഹവായ്പുകളേറ്റ് വളർന്ന കുസൃതിക്കുട്ടിയായിരുന്നു ആഇശ. ഹിജ്റക്ക് ശേഷം തന്റെ 9-ാം വയസ്സിൽ നബി (സ്വ) യുടെ ഹുബൈബത്തായി അവർ. ( ഏറ്റവും ചെറിയ പത്നി)
حَدَّثَنَا عُبَيْدُ بْنُ إِسْمَاعِيلَ، حَدَّثَنَا أَبُو أُسَامَةَ، عَنْ هِشَامٍ، عَنْ أَبِيهِ، عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم " أُرِيتُكِ فِي الْمَنَامِ مَرَّتَيْنِ، إِذَا رَجُلٌ يَحْمِلُكِ فِي سَرَقَةِ حَرِيرٍ فَيَقُولُ هَذِهِ امْرَأَتُكَ، فَأَكْشِفُهَا فَإِذَا هِيَ أَنْتِ، فَأَقُولُ إِنْ يَكُنْ هَذَا مِنْ عِنْدِ اللَّهِ يُمْضِهِ.
പ്രവാചകൻ ആയിഷയോട് പറഞ്ഞു : "രണ്ട് പ്രാവശ്യം നിന്നെ എനിക്ക് സ്വപ്നത്തിൽ കാണിക്കപ്പെട്ടു. പട്ടിൽ പൊതിഞ്ഞ ഒരു ചിത്രം എന്റെ മുന്നിൽ മാലാഖ പ്രദർശിപ്പിച്ചു. ഞാൻ അത് തുറന്നു നോക്കിയപ്പോൾ അതിൽ നീ ആയിരുന്നു. ഇത് അല്ലാഹുവിൽനിന്നുള്ള സ്വപ്നം ആണെങ്കിൽ അത് സത്യം ആയി പുലരുക തന്നെ ചെയ്യും " എന്ന് ഞാൻ പറയുകയും ചെയ്തു. ( മുസ്‌ലിം)
ബനു മുസ്തലിഖ് യുദ്ധത്തിന് ശേഷം ആയിശ (റ) ക്ക് നേരെ ഉയർന്ന് വന്ന അപവാദ പ്രചരണം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ബഹുഭൂരിപക്ഷവും ആയിശയെ സംശയ ദൃഷ്ടിയിൽ നോക്കിയപ്പോഴും ചിലർ കുത്തുവാക്ക് പറഞ്ഞ് നോവിപ്പിച്ചപ്പോഴും ഒട്ടും പതറാതെ അല്ലാഹുവിൽ ഭരമേൽപ്പിച്ച് ഒരു പരിഹാരത്തിനായി കാത്ത് നിൽക്കുകയാണവർ ചെയ്തത്. ഒടുവിൽ അല്ലാഹു സൂറത്തുന്നൂറിലെ വിശുദ്ധവചനങ്ങളിറക്കി അവരെ സംരക്ഷിക്കുകയും ചെയ്തു. ഈ സംഭവത്തിൽ തന്റെ ഭർത്താവായ മുഹമ്മദ് നബി(സ്വ)യോട് മാപ്പ് പറയണമെന്ന് ഉമ്മ ആവശ്യപ്പെട്ടപ്പോൾ " ചെയ്യാത്ത കുറ്റത്തിന് ഞാനെന്തിന് മാപ്പ് പറയണം. എന്നെ സംരക്ഷിച്ച അല്ലാഹുവിന് സ്തുതിയോതുകയല്ലേ വേണ്ടത്. " എന്നാണവർ പ്രതികരിച്ചത്.
പ്രവാചകനിൽ നിന്ന് ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്തവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ ആയിശയുണ്ട്. വിജ്ഞാനത്തോടുള്ള അടങ്ങാത്ത അഭിനിവേശം അവരെ ഗരിമയുള്ള പണ്ഡിതയാക്കി. ആയിരക്കണക്കിന് സ്വഹാബികളും താബിഉകളും മറക്ക് പിന്നിൽ നിന്ന് അവർ നയിച്ച ക്ലാസുകളിൽ പങ്കെടുത്ത് ദീനീ വിജ്ഞാനമാർജിക്കുകയുണ്ടായി.
LYRICS
കരിങ്കനലിൽ ചുവപ്പിന്റെ വർണ്ണം ചാർത്തി
കനവുകാണാ കരകടന്നൊരു കുളിർക്കാറ്റെത്തി
അഹദിന്റെ വഹ്‌യ് വന്ന്
നാലാണ്ട് കഴിഞ്ഞന്ന്
അബൂബക്റിന്നറയിൽ നിന്നൊരു സ്വരമുയർന്ന്
അരുമമോളായിശ തൻ മിഴി തുറന്ന്
കരിങ്കനലിൽ ചുവപ്പിന്റെ വർണ്ണം ചാർത്തി
കനവുകാണാ കരകടന്നൊരു കുളിർക്കാറ്റെത്തി
മനാമിലാ തിരുദേഹം ഹരീറിൽ മൂടീ...
ഹുമൈറാഇൻ ഖദ്റുമായ് മലക്കുമെത്തീ...
ഹുബൈബത്തു മുഹമ്മദിൻ...
മുഖത്തീന്ന് മറ നീക്കി...
നിയന്താവിൻ തിരുവാക്യം പുലരുമെന്ന്...
ലവലേശം മടിക്കാതെ മഹ്‌മൂദോതീ...
കരിങ്കനലിൽ ചുവപ്പിന്റെ വർണ്ണം ചാർത്തി
കനവുകാണാ കരകടന്നൊരു കുളിർക്കാറ്റെത്തി
മരുഭൂവിൽ മണൽക്കാറ്റൊന്നടങ്ങും നേരം...
മദീനയിൽ ഇഫ്ക്കിന്റെ പൊടി പടർന്നു...
വികൽപത്തിൻ മിഴികളിൽ...
തളരാതെ ആയിഷാബീ...
സമാഇന്നുടയവന്റെ ഹുക്മ് കേട്ടു
സമദോനൽഹംദെന്ന് നിലയുറച്ചു...
ഏറെ കാലം റസൂലൊത്ത് സഹവസിച്ച്...
ആവതോളം ഹദീസുകൾ പറഞ്ഞു വെച്ച്...
സിത്റിന്റെ മറവില്
നയിച്ചുള്ളാ മജ്‌ലിസിൽ
ഉലമാഇൻ നിരയൊന്ന് വളർന്നു വന്നു...
അതുഹിതം ഉലൂമിന്ന് അരങ്ങുണർന്നു...
കരിങ്കനലിൽ ചുവപ്പിന്റെ വർണ്ണം ചാർത്തി
കനവുകാണാ കരകടന്നൊരു കുളിർക്കാറ്റെത്തി
അഹദിന്റെ വഹ്‌യ് വന്ന്
നാലാണ്ട് കഴിഞ്ഞന്ന്
അബൂബക്റിന്നറയിൽ നിന്നൊരു സ്വരമുയർന്ന്
അരുമമോളായിശ തൻ മിഴി തുറന്ന്
കരിങ്കനലിൽ ചുവപ്പിന്റെ വർണ്ണം ചാർത്തി
കനവുകാണാ കരകടന്നൊരു കുളിർക്കാറ്റെത്തി...
The copyright of this video is owned by GIO AL JAMIA. Downloading, duplicating, and re-uploading will be considered copyright infringement as per Indian copyright act 1957.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: