പെരുംശാല ശിവ വിഷ്ണു ക്ഷേത്രം
Автор: Dipu Parameswaran
Загружено: 2023-08-27
Просмотров: 1797
പെരുംശാല ശിവ വിഷ്ണു ക്ഷേത്രം
ഏഴടി ഉയരമുള്ള കേരളത്തിലെ ഏറ്റവും വലിയ മഹാവിഷ്ണു വിഗ്രഹങ്ങളിൽ ഒന്ന് പ്രതിഷ്ഠയുള്ള പറപ്പൂർ ചാലക്കൽ പെരുംശാല ശിവവിഷ്ണു ക്ഷേത്രം,
പുരാതന കാലത്ത് പറപ്പൂർ പെരുഞ്ചാല വിഷ്ണുക്ഷേത്രംഎന്നായിരുന്നു ക്ഷേത്രനാമം,
പിന്നിടാണ് ഇവിടെ ശിവപ്രതിഷ്ഠ ഉണ്ടായത്, അങ്ങനെ പെരുഞ്ചാല ശിവവിഷ്ണു ക്ഷേത്രമെന്നറിയപ്പെട്ടു,
ശിവനും വിഷ്ണുവിനും തുല്യ പ്രാധാന്യമാണ് ക്ഷേത്രത്തിൽ,
കാലക്രമേണ പെരുഞ്ചാല എന്നത് പെരുംശാല എന്നറിയപ്പെട്ടു,
പ്രാചീന കാലത്ത് വേദവിദ്യഭ്യാസത്തിൻ്റെയും,
വേദപാരായണത്തിൻ്റെയും കേന്ദ്രമായിരുന്നു ഇവിടം,
അങ്ങനെയാണ് ഈ സ്ഥലത്തിന് പെരുഞ്ചാല (പെരുംശാല) എന്ന പേര് വന്നത്,
ഓത്തുട്ടും വാരവും ഒക്കെ ഉണ്ടായിരുന്ന ക്ഷേത്രമാണ്,
പ്രധാനമായി രണ്ട് ശ്രീകോവിലുകളിൽ കിഴക്കോട്ട് ദർശനമായി ശിവനും, വിഷ്ണുവും,
രണ്ട് നിലകളുള്ള വലിയ ശ്രീകോവിലിൽ ലക്ഷ്മി നരസിംഹഭാവത്തിൽ ശംഖ്ചക്ര ഗദപത്മധാരിയായ മഹാവിഷ്ണു,
ഭക്തപ്രഹ്ളാദന് വരം നല്കുന്ന ശാന്തസ്വരൂപനായ നരസിംഹമൂർത്തി,
ശ്രീകോവിലിൻ്റെ ഇടതുഭാഗത്ത് ലക്ഷ്മിദേവിയുടെയും വലതു ഭാഗത്ത് വാഹനമായഗരുഡഭഗവാൻ്റെയും ശിലാശില്പം,
രണ്ടാമത്തെചെറിയ ശ്രീകോവിലിൽ ഉമാമഹേശ്വര സങ്കല്പത്തിൽ ശിവലിംഗ പ്രതിഷ്ഠ,
ഗണപതിയുടെ പ്രതിഷ്ഠയും ഉണ്ട്,
ക്ഷേത്രത്തിൻ്റെ ഇടതുഭാഗത്ത് പാർവ്വതിദേവിയുടെയും വലതു ഭാഗത്ത് വാഹനമായ നന്ദീശ്വരൻ്റയും ശിലാശില്പം,
നാലമ്പലത്തിന് പുറത്ത് നാലടിയോളം ഉയരമുള്ള ഒരു ശിവലിംഗ പ്രതിഷ്ഠ കൂടിയുണ്ട്,
ക്ഷേത്രചുറ്റമ്പലത്തിന് പുറത്ത് ഗോശാലകൃഷ്ണൻ,
വനശാസ്താവ് എന്നി ഉപദേവതാപ്രതിഷ്ഠകളും ഉണ്ട്,
കാശി വിശ്വനാഥ സാന്നിധ്യമുള്ള രണ്ട് ശൈവ ചൈതന്യങ്ങൾക്കൊപ്പം വൈഷ്ണവ ചൈതന്യം കുടികൊള്ളുന്ന ക്ഷേത്രമാണ് പെരുംശാല ക്ഷേത്രം,
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: