Shaivam | Veeram

കലിയുഗത്തിൽ മോക്ഷത്തിനായി ഭഗവാൻ ശിവൻ കല്പിച്ച ആരാധനാ രീതിയാണ് കേരളത്തിലെ പല തറവാടുകളിലും കാവുകളിലും കാലങ്ങളായി പിന്തുടർന്ന് വരുന്നത്. എന്നാൽ പല കാരണങ്ങളാലും ഇതിന് ക്ഷയം സംഭവിച്ചു. വീരാരാധനയും ശൈവാരാധനയും ശാക്തേയ ആരാധനയും ഒരു കാലത്തു നില നിന്നിരുന്ന കാവുകളും കളരികളും ഇന്ന് നാശോന്മുഖമാണ്. ഇതിന് ഒരു മാറ്റം വരേണ്ടതുണ്ട്. കേരളത്തിലെ കാവുകളും കളരികളും പുനഃസ്ഥാപിക്കാനുള്ള ഉദ്യമത്തിന് ഇവിടെ തുടക്കം ആവുകയാണ്.