2500/- രൂപ ശമ്പളം; സുഹൃത്തുക്കൾ പടുത്തുയർത്തിയത് 1100 പേർക്ക് തൊഴിലും 650 കോടി മൂല്യവുമുള്ള കമ്പനി!
Автор: Spark Stories
Загружено: 2025-08-01
Просмотров: 13351
2500/- രൂപ ശമ്പളം; തൊഴിൽ രാജിവച്ച് 10,000/- രൂപ വീതം നിക്ഷേപിച്ച് സംരംഭം തുടങ്ങിയ സുഹൃത്തുക്കൾ പടുത്തുയർത്തിയത് 1100 പേർക്ക് തൊഴിലും 650 കോടി മൂല്യവുമുള്ള കമ്പനി!
ജോയിയും, അജിത്തും ഹോസ്പിറ്റൽ എക്വിപ്മെന്റ്റ് സർവിസ് രംഗത്ത് ഒരേ സ്ഥാപനത്തിൽ തൊഴിൽ ചെയ്തിരുന്നവരായിരുന്നു. രണ്ടുപേർക്കും ജോലി ഒരേ സ്ഥലത്തായിരുന്നതിനാൽ പെട്ടെന്ന് സുഹൃത്തുക്കളായി. മൂന്നു വർഷം ജോലി ചെയ്തതിന് ശേഷം സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാം എന്ന ചിന്തയിൽ ഒരു ചെറിയ സർവീസ് സെന്റര് തുടങ്ങി. 10000 രൂപ വീതം ഇൻവെസ്റ്റ്മെന്റ് ചെയ്‌തു തുടങ്ങി സ്ഥാപനം വിജയം നേടി. പിന്നീട് പല എക്വിപ്മെന്റ്‌സിന്റെയും ഡിസ്ട്രിബൂഷൻ എടുത്തു. 2013 ഇൽ 50 പേർക്ക് തൊഴിലും, 20 കോടി വിറ്റുവരവും നേടി. പിന്നീട് വളരണം എന്ന ആഗ്രഹത്തോടെ സൈറിക്സ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി.
ഒരു ഹോസ്പിറ്റലിൽ ആയിരക്കണക്കിന് എക്വിപ്മെന്റുകൾ ഉണ്ട്. ഇതെല്ലാം സർവീസ് ചെയ്യിക്കുക ഹോസ്പിറ്റലുകൾക്ക് തലവേദനയാണ്. എന്നാൽ സൈറിക്സ് ഇതിനൊരു സൊല്യൂഷൻ കൊടുക്കാനായി, സൈറിക്സിൽ വിളിച്ചാൽ ഏതു കമ്പനിയുടെയും, ഏതു മെഷീനും സർവീസ് ചെയ്തു കൊടുക്കും. ഇതിനിടയിൽ കേരള സർക്കാരിന്റെ ടെൻഡർ കിട്ടാതെ വന്നപ്പോൾ യു പി യിൽ നിന്ന് 50 കോടിയുടെ ടെൻഡർ കിട്ടി. അവിടന്ന് വളർച്ച വേഗമായി. ഇന്ന് 10 സംസ്ഥാനങ്ങളിൽ ഇവരുടെ സേവനം ലഭ്യമാണ്. കൂടാതെ 3 വിദേശ രാജ്യങ്ങളിലും എത്തിക്കഴിഞ്ഞു സൈറിക്സ്. 3 ജീവനക്കാരിൽ തുടക്കം കുറിച്ച ഇവർക്കിന്ന് 1100 ജീവനക്കാരുണ്ട്. സൈറിക്സിന് 650 കോടി മൂല്യവും, 500 കോടി വിറ്റുവരവും, 140 കോടി നിക്ഷേപവും ലഭിച്ചു കഴിഞ്ഞു. 1000 കോടി വിറ്റുവരവും, 2000 പേർക്ക് തൊഴിലും, 2030 തോടെ IPO എന്ന വലിയ ലക്ഷ്യങ്ങളുമായി മുന്നോട്ട് കുതിക്കുകയാണ് ജോയിയും, അജിത്തും.
എളിയ തുടക്കത്തിൽ നിന്ന് വലിയ വിജയം കൈവരിച്ച ഇവരുടെ കഥയാണ് ഇന്ന് സ്പാർക്ക് - കോഫി വിത്ത് ഷമീമിൽ.
Spark Coffee with Shamim 🔥
Client:
Joymon K John,
Cyrix Health Care Private Limited, Vandipetta Road, Ernakulam, Kerala 682038.
Contact - 097445 55073
#sparkstories #malayalam #coffeewithshamim #shamimrafeek #interview #malayalaminterview #spark #stories #cyrix #healthcare #medical #medicalequipment #fyp #eagle #eaglecoaching @ShamimRafeek
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: