കാഴ്ച പരിമിതിയുള്ള ഭർത്താവ് , കേൾവിശക്തി ഇല്ലാത്ത ഭാര്യ ഈ പാവങ്ങളെ മുതലെടുത്തു പണം അപഹരിച്ച ആളുകൾ 🙏
Автор: Tony Achayans Gold Kottayam
Загружено: 2024-02-24
Просмотров: 40047
ഇടുക്കിയിൽ നിന്നും എന്നെ കാണാൻ എന്റെ ഓഫീസിൽ രണ്ട് ദിവസം മുൻപ് വന്ന ഒരു കാഴ്ച പരിമിതിയുള്ള ഒരു ചേട്ടൻ. വളരെ വിശന്നു വലഞ്ഞാണ് ആ പാവം എന്റെ അരികിൽ എത്തിയത്..തന്റെ വീട് പണിയുടെ സഹായത്തിനു രണ്ട് ദിവസം മുൻപേ പുറപ്പെട്ടതാണ് വീട്ടിൽ നിന്ന്.. പലരോടും ഭക്ഷണത്തിന് വേണ്ടി പോലും അപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായി.. പലരും അവഗണിച്ചു.. ഒടുവിൽ എന്റെ ഓഫിസിൽ എത്തി..
അദ്ദേഹത്തിന്റെ വിവരങ്ങൾ കേട്ടപ്പോൾ വളരെ അധികം വിഷമം തോന്നി, പഞ്ചായത്തിൽ നിന്നും അനുവദിച്ച വീട് പണി തീരാറായി പക്ഷെ ഇനിയും കുറച്ചു പണം കൂടി വേണം, ഭാര്യക്ക് ഒരു ചെവി കേൾക്കില്ല, ഇവർ രണ്ട് പേരും കൂടി ലോട്ടറി വിറ്റായിരുന്നു ഉപജീവനം നടത്തിയിരുന്നത്.. പലരും ഇവരുടെ കുറവുകൾ മുതലെടുത്തു ഇവരെ പറ്റിച്ചു.. അങ്ങനെ 10000രൂപയോളം കടയിൽ കൊടുക്കാൻ സാധിക്കാതെ വന്നതിനാൽ ലോട്ടറി വില്പന നിർത്തി. ഇപ്പോൾ ആഹാരത്തിനായും സഹായത്തിനായും ആരാധനലയങ്ങളിൽ സഹായം ചോദിച്ചാണ് കഴിയുന്നത്....
അദ്ദേഹത്തിന്റെ അടുത്ത് വരും എന്ന് വാക്ക് നൽകിയാണ് ഞാൻ അദ്ദേഹത്തെ പറഞ്ഞയച്ചത്..
ഇന്ന് ഞാൻ അവരുടെ ഭവനം സന്ദർശിച്ചു..
വീട് പണി മുടങ്ങി ക്കിടക്കുന്നു, ഒരു താത്കാലിക ഷെഡിൽ അവർ താമസിക്കുന്നു, കൂടെ ഒരുപാട് ആടുകളും ഉണ്ട്.. ഒരു പക്ഷെ അതായിരിക്കാം ഇപ്പോൾ അവരുടെ ഏക വരുമാനം..
ഒരുപാട് സ്നേഹത്തോടെ അവർ എന്നെ സ്വീകരിച്ചു, അവർക്കായി ഒരു മൊബൈൽ ഫോണും വീട് പണിയാനുള്ള ധനസഹായവും, ലോട്ടറി വാങ്ങാനായും, ചേച്ചിയുടെ കേൾവി ക്കു ഉപകരിക്കുന്ന മെഷീൻ നന്നാക്കാനുമുള്ള പണം നൽകി..
അവർ സന്തോഷത്തോടെ ജീവിക്കട്ടെ, അവരുടെ പരിമിതികൾ മുതലാക്കി ആരും അവരെ പറ്റിക്കാതെ ഇരിക്കട്ടെ..
സ്വന്തം
Tony Achayans Gold Kottayam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: