ആറന്മുള വഞ്ചിപ്പാട്ട് || വന്ദേമുകുന്ദം ഭാഗം 2 || ARANMULA VANCHIPPATTU || കുചേലവൃത്തം - SONG 9 ||
Автор: ARANMULA PALLIYODA SAMSKARIKA SAMITHI
Загружено: 2025-07-12
Просмотров: 1406
ആറന്മുള പള്ളിയോട സാംസ്കാരിക സമിതി
വന്ദേ മുകുന്ദം - വഞ്ചിപ്പാട്ട് പരമ്പര : ഭാഗം രണ്ട്
കഥ: കുചേലവൃത്തം
ഭാഗം: കാരണപൂരുഷൻ മുന്നം...
കുചേലൻ തന്റെ ഗൃഹത്തിൽ തിരിച്ചെത്തി ഭഗവൽകടാക്ഷം അനുഭവിച്ചറിഞ്ഞ് ഭഗവാനെ സ്തുതിക്കുന്നു. അതിന്റെ തുടർച്ചയായി വരുന്ന ദശാവതാര വർണ്ണനയാണ് വരികളിലുള്ളത്. ദശാവതാരം വർണ്ണിക്കുന്ന ധാരാളം വഞ്ചിപ്പാട്ട് കഥകൾ ഉണ്ടെങ്കിലും കുചേലവൃത്തത്തിലെ ഈ വരികൾ പ്രാധാന്യമേറിയതാണ്.
മുൻപാട്ട് : അഭിജിത്ത് ജയപ്രകാശ്, കീഴ്‌വൻമഴി
യുവതലമുറയിലെ പ്രധാനപ്പെട്ട വഞ്ചിപ്പാട്ട് കലാകാരനാണു കീഴ്‌വമൻമഴി കരയിലെ മുൻപാട്ടുകാരനായ അഭിജിത്ത്.
വഞ്ചിപ്പാട്ട് രംഗത്ത് സ്വപ്നതുല്യമായ നേട്ടങ്ങൾ ഇതൊനോടകം കൈവരിക്കാൻ അഭിജിത്തിന് സാധിച്ചിട്ടുണ്ട്. സ്‌കൂൾ കലോത്സവത്തിൽ വഞ്ചിപ്പാട്ട് വിഭാഗത്തിൽ സംസ്ഥാനതല മത്സരം, ആറന്മുള പള്ളിയോട സാംസ്കാരിക സമിതിയുടെ നതോന്നാത വഞ്ചിപ്പാട്ട് മത്സരത്തിൽ അടക്കം നിരവധി മത്സരങ്ങൾ, കേരളോത്സവം, പള്ളിയോട സേവാ സംഘവും ദേവസ്വം ബോർഡും ചേർന്ന് നടത്തുന്ന ദേവസോപാനം വഞ്ചിപ്പാട്ട് മത്സരം എന്നിവയിലൊക്കെ ഒന്നാം സ്ഥാനം നേടി വഞ്ചിപ്പാട്ട് രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞത് തികച്ചും അഭിനന്ദനാർഹമാണ്.
കലോത്സവ രംഗത്തു പരിശീലകനായും വിധികർത്താവായും നിറഞ്ഞു നിൽക്കുന്ന അഭിജിത്, തുടർച്ചയായ വിജയങ്ങളിലൂടെ പരിശീലകൻ എന്ന നിലയിലും ശോഭിച്ചിട്ടുണ്ട്. വഞ്ചിപ്പാട്ട് പരിശീലന രംഗത്ത് പ്രൊഫഷണൽ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ അഭിജിത് അടക്കമുള്ള പുതുതലമുറ കലാകാരന്മാർ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.
പാട്ടുകാരൻ എന്ന നിലയിലും, പരിശീലകൻ എന്ന നിലയിലും അഭിജിത്തിന് എല്ലാവിധ ഉയർച്ചയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
കൂടെ പാടിയവർ
അരുൺ രാജ് എൻ, ഇടശ്ശേരിമല കിഴക്ക്
അരുൺ എസ് നായർ, ഇടശ്ശേരിമല
വിനീത് വി നായർ, ചെന്നിത്തല
പ്രത്യുഷ് എസ്, ആറാട്ടുപുഴ
അഖിൽ പിള്ള, കോടിയാട്ടുകര
ശ്രീഹരി പി, മല്ലപ്പുഴശേരി
ശരത് എസ് നായർ, കീക്കൊഴൂർ വയലത്തല
വിശ്വനാഥ് എം പിള്ള, ഇടപ്പാവൂർ
എല്ലാവരുടെയും അനുഗ്രഹവും പ്രോത്സാഹനവും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.
ഹരിയോ ഹര...
തിരുവാറന്മുളയപ്പൻ നമ്മളെ നയിക്കട്ടെ 🙏🏻
#aranmulatemple #VANCHIPPATTU #VALLAPPATTU #VANDEMUKUNDAM #APSS #youthfestival2024 #youthfestival2025 #YUVAJANOTHSAVAM #aranmula
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: