പത്താം വയസിൽ തൊഴിലാളി; ഇരുപതാം വയസിൽ കോടികൾ വിറ്റുവരവുള്ള യുവ സംരംഭകൻ | SPARK STORIES
Автор: Spark Stories
Загружено: 2023-03-13
Просмотров: 77133
അഞ്ചാം ക്‌ളാസിൽ പഠിക്കുന്ന സമയത്ത് പിതാവിന്റെ സംരംഭത്തിൽ ജോലി ചെയ്താണ് ഷിബിലി പോക്കറ്റ് മണി ഉണ്ടാക്കിയിരുന്നത്. പതിനഞ്ചാം വയസിൽ പിതാവിന്റെ സഹായത്തോടെ ഫോട്ടോസ്റ്റാറ്റ് ഷോപ്പ് ഏറ്റെടുത്ത് നടത്താൻ ആരംഭിച്ചു. അതോടൊപ്പം തന്നെ ചെറിയ തുകയുമായി ഷെയർ മാർക്കറ്റിലേക്കിറങ്ങി. 25,000 രൂപയായിരുന്നു മൂലധനം. അതിൽനിന്നും മോശമല്ലാത്ത വരുമാനം ലഭിച്ചുതുടങ്ങിയതോടെ കൂടുതൽ തുക ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. ഷെയർ ട്രേഡിങിൽ താൽപ്പര്യമുള്ളവരിൽനിന്നും 5 ലക്ഷത്തോളം രൂപ സമാഹരിച്ച് ബിസിനസിൽ നിക്ഷേപിച്ചെങ്കിലും നഷ്ടം വന്നു. കൂടുതൽ പഠനങ്ങൾക്ക് ശേഷം വീണ്ടും ഷെയർ ട്രേഡിങ് ലാഭത്തിലായി. പിന്നീട് സുഹൃത്തുക്കൾക്കും ട്രേഡിങ് പറഞ്ഞുകൊടുക്കാൻ തുടങ്ങി. അതിനുശേഷം നിരവധി പേർക്ക് അറിവ് പകരുന്ന ട്രേഡിങ് ഇൻസ്റ്റിട്യൂട്ടും ആരംഭിച്ചു. നിരവധി അംഗീകാരങ്ങളും ഈ യുവ സംരംഭകന് ലഭിച്ചിട്ടുണ്ട്. ഷിബിലി ഷിബിലി റഹ്മാൻ കെ.പിയുടെ സ്പാർക്കുള്ള കഥ...
Spark- Coffee with Shamim Rafeek
Shibili Rahiman KP
Royal Assets Investments
Royal Traders Academy
Royal Robo Trading
Contact: +91 9746766944
#sparkstories #entesamrambham #shamimrafeek
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: