പെട്ടെന്ന് തയ്യാറാക്കാം – ഗോതമ്പ് പായസം / Quick & Tasty Wheat Payasam
Автор: The Cinnamon Route - Travel To Kitchen
Загружено: 2025-12-01
Просмотров: 6
ഇന്ന് ഒരു പായസം ആയാലോ?
അപ്പോൾ ഇന്നത്തെ പായസം ബ്രോക്കൻ വീറ്റ് കൊണ്ട് തയ്യാറാക്കുന്നതാണ്.
ഒന്നര കപ്പ് ബ്രോക്കൻ വീറ്റ് എടുത്തിട്ടുണ്ട്.
ഒരു വലിയ തേങ്ങയുടെ
ആദ്യത്തെ, രണ്ടാമത്തെ മൂന്നാമത്തെ തേങ്ങാപ്പാൽ റെഡി ആണ്.
ആദ്യം ബ്രോക്കൻ വീറ്റ് നന്നായി കഴുകി
പ്രഷർ കുക്കറിൽ നന്നായി വേവിക്കാം.
നല്ലത് പോലെ വെന്തിരിക്കണം.
ഇനി ഇതിലേയ്ക്ക് മൂന്നാമത്തെ തേങ്ങാപ്പാൽ ചേർക്കാം.
വെള്ളവും കുറച്ച് ചേർക്കാം.
ഇപ്പോൾ ഉരുക്കി അരിച്ച ശർക്കര ചേർക്കുന്നു.
(രുചിക്കനുസരിച്ച് — ഏകദേശം ¾ മുതൽ 1 കപ്പ് വരെ.)
ഇനി രണ്ടാമത്തെ തേങ്ങാപ്പാൽ ചേർത്ത്
നന്നായി ഇളക്കി വേവിക്കാം.
ഇപ്പോൾ കട്ടിയുള്ള ആദ്യ തേങ്ങാപ്പാൽ ചേർക്കാം.
നല്ല പോലെ ഇളക്കുക.
നെയ്യിൽ വറുത്ത തേങ്ങാത്തുണ്ട് റെഡി ഉണ്ട്,
ഉണക്ക മുന്തിരിയും.
നെയ്യിൽ വറുത്ത കശുവണ്ടി ചേർക്കാം.
എന്നാൽ ഞാൻ ഇവിടെ ചേർക്കുന്നില്ല.
നമ്മുടെ ബ്രോക്കൻ വീറ്റ് പായസം റെഡി.
ചൂടോടെ ആസ്വദിക്കൂ!"
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: