Dal Curry in Our Style നമ്മുടെ സ്റ്റൈലിലെ പരിപ്പു കറി
Автор: Nammude Nadan Swad
Загружено: 2025-07-24
Просмотров: 153
വീട്ടിൽ തയ്യാറാക്കാറുള്ള രീതിയിലുള്ള പരിപ്പു കറി ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്
1) തുവര പരിപ്പ് / സാമ്പാറുപരിപ്പ് കഴുകി വൃത്തിയാക്കി കുതിർത്ത് ഉപ്പ് ചേർത്ത് വേവിച്ചെടുക്കുന്നു
2) തക്കാളി തിളപ്പിച്ച് തൊലി കളഞ്ഞ് തവി കൊണ്ട് നല്ലപോലെ ഉടച്ചെടുക്കുന്നു
3) ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ചെടുക്കുന്നു
4) സവാള കനം കുറച്ചു നീളത്തിൽ അരിഞ്ഞെടുക്കുന്നു
5) വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് ജീരകം വറക്കുന്നു
6) ജീരകം 'ചുവക്കുമ്പോൾ' വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുന്നു
7) മുളകും കറിവേപ്പിലയും തിളങ്ങുമ്പോൾ സവാള അരിഞ്ഞതും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ചേർത്ത് വഴറ്റുന്നു
8) സവാള വാടി വെളുക്കുമ്പോൾ ഉപ്പ്, ഉലുവപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുന്നു
9) എല്ലാം യോജിച്ചു കഴിയുമ്പോൾ ഉടച്ച് വച്ച തക്കാളി ചേർത്തിളക്കുന്നു
10) തക്കാളി ചൂടാകുമ്പോൾ കായപ്പൊടി ചേർത്തിളക്കുന്നു
11) തിളയ്ക്കാൻ തുടങ്ങുമ്പോൾ വേവിച്ചു വച്ച പരിപ്പ് ചേർത്ത് ഇളക്കി ചൂടാക്കുന്നു
12) ചൂടാകുമ്പോൾ മഞ്ഞൾപ്പൊടി ചേർത്തിളക്കുന്നു
13) ശേഷം തിളയ്ക്കുന്നതു വരെ ഇളക്കുന്നു
14) തിളച്ചു കഴിയുമ്പോൾ നല്ലപോലെ ഇളക്കിയ ശേഷം തീ അണച്ചു വയ്ക്കുന്നു
15) അല്പ സമയം കഴിഞ്ഞു ഒരു പാത്രത്തിലേക്ക് മാറ്റി ചൂടു കുറയാൻ വയ്ക്കുന്നു ചൂടു കുറഞ്ഞ ശേഷം വിളമ്പാം
Dal Curry in Our Style is introduced today
Toor dal/ Sambar Dal, savala, ginger, garlic, green chilli,curry leaves, dried red chilli, mustard, cummins, fenugreek powder, asafoetida powder, turmeric powder, salt and coconut oil are the ingredients
Description in English is texted in the Video
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: