Nammude Nadan Swad

പണ്ട് വീടുകളിൽ നാടൻ രീതിയിൽ തയ്യാറാക്കിയതും പാചകരീതിയിൽ വ്യത്യസ്തതയുള്ളതും ആയ വിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനു വേണ്ടിയും അതേ രീതിയിൽ ഇന്നത്തെ പുതിയ വിഭവങ്ങൾ തയ്യാറാക്കുന്നത് പരിചയപ്പെടുത്തുന്നതിനും ആയിരുന്നു ഉദ്ദേശം എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ ഭക്ഷണങ്ങളും പരിചയപ്പെടുത്തുന്നതിനും തീരുമാനിച്ചു ഈ ചാനലിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ പരിചയപ്പെടുത്തുകയുള്ളു യഥാർത്ഥ ഗുണങ്ങൾ നഷ്ടപ്പെടുത്താതെ യുള്ള പണ്ടത്തെ രീതി തന്നെയാണ് നല്ലത് എങ്കിലും ഇന്ന് അമ്മിക്കല്ലും അരകല്ലും ഉപയോഗിക്കാൻ സൗകര്യം ഇല്ലാത്തതിനാൽ ചോപ്പറും മിക്സിയും ഉപയോഗിച്ച് ആണ് തയ്യാറാക്കുന്നത്. പയറുവർഗ്ഗങ്ങളും കിഴങ്ങുവർഗ്ഗങ്ങളും ഉപയോഗിക്കുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും കൂടുതൽ ചേർത്തിരുന്നു അച്ചാറുകൾ തയ്യാറാക്കുവാൻ വേണ്ടുന്ന കൂട്ട് വീട്ടിൽ തന്നെ തയ്യാറാക്കുന്ന പണ്ടത്തെ രീതി തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത് അതു പോലെ ആഹാരസാധനങ്ങൾ നഷ്ടപ്പെടുത്താതെ ഉപയോഗിക്കുന്നതും പരിചയപ്പെടുത്തുന്നു