Thirubali waterfalls - Ezhakkaranad - Ernakulam.Thirubali Sree Mahadeva Temple.
Автор: Suresh c s
Загружено: 2025-08-06
Просмотров: 436
തിരുബലി വെള്ളച്ചാട്ടം - പിറവം
ഏഴക്കരനാട്ടിൽ ക്ഷേത്രമുറ്റത്ത് പാൽനുരപോലൊരു വെള്ളച്ചാട്ടം
പിറവം (എറണാകുളം): മഴക്കാലമായതോടെ ഏഴക്കരനാട് തിരുബലി ക്ഷേത്രമുറ്റത്തെ വെള്ളച്ചാട്ടം കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കാഴ്ചയായി. കനത്ത മഴ വെള്ളച്ചാട്ടത്തിന് കരുത്തും ഭംഗിയും കൂട്ടി.
മണീട് പഞ്ചായത്ത് നാലാം വാർഡിലെ ഏഴക്കരനാട് തിരുബലി ക്ഷേത്രത്തോട് ചേർന്നാണ് വെള്ളച്ചാട്ടം. തിരുബലി തോട്ടത്തിലൂടെ ഒഴുകിവരുന്ന വെള്ളം ക്ഷേത്രമതിൽക്കെട്ടിനോട് ചേർന്നുള്ള തടയണയിൽ പതിച്ച് നിറഞ്ഞുകവിഞ്ഞാണ് വെള്ളച്ചാട്ടമായി മാറുന്നത്. തുടർന്ന് കാനന സമാനമായ റബർ തോട്ടത്തിന് നടുവിലെ ചെറിയ തോട്ടിലൂടെ പായുന്ന വെള്ളം അങ്ങ് ദൂരെ വെട്ടിത്തറയിലെത്തിയാണ് പുഴയിൽ ചേരുന്നത്.
ഏഴക്കരനാടൻ മലനിരകളിൽനിന്നും കുട്ടണംപുറത്ത് ചിറയിൽനിന്നുമുള്ള വെള്ളം തിരുബലി തോട്ടിലേക്കെത്തുന്നുണ്ട്. തിരുബലി തോട്ടിലൂടെ കിഴക്കോട്ടൊഴുകുന്ന വെള്ളം തടയണയിൽ പതിച്ചാണ് വെള്ളച്ചാട്ടമാകുന്നത്. ക്ഷേത്രപരിസരം പാറക്കെട്ടുകൾ നിറഞ്ഞതാണ്. തടയണയിലും താഴെ റബർ തോട്ടത്തിലെ തോട്ടിലും ചെറിയ പാറക്കെട്ടുകളുണ്ട്. തടയണയിൽനിന്ന് പതിക്കുന്ന വെള്ളം പാറക്കെട്ടുകളിൽ തട്ടി ചിന്നിച്ചിതറി വെള്ളിക്കുമിളകളുതിർക്കുന്നതാണ് മനോഹര കാഴ്ചയാകുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് തിരുബലി ക്ഷേത്രവും തിരുബലി തോടും. കർക്കടക വാവിന് പിതൃതർപ്പണത്തിന് വലിയ തിരക്കായിരിക്കും. തോട്ടിൽ മുങ്ങിക്കുളിച്ച് തോടിന്റെ കരയിലാണ് പിതൃതർപ്പണം. പിതൃതർപ്പണത്തിനെത്തുന്നവരുടെ സൗകര്യം പരിഗണിച്ചാണ് തിരുബലി തോട്ടിലെ വെള്ളം ക്ഷേത്രമുറ്റത്ത് തടയണ നിർമിച്ച് തടഞ്ഞു നിർത്തിയത്. മഴ കനക്കുമ്പോൾ തടയണ കവിഞ്ഞൊഴുകി വെള്ളച്ചാട്ടത്തിന് ജീവൻവയ്ക്കും. പിന്നെ ഇവിടെ കാഴ്ചക്കാരുടെ വരവാകും.
(copy - credit-mathrubhumi. com)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: