NOVEL || JATHI ||BY SMT INDIRAKRISHNAN || NARRATED BY SHEELA
Автор: vayanaaramam / വായനാരാമം
Загружено: 2025-07-29
Просмотров: 367
ജാതി (നോവൽ) 15
(തുടർച്ച)
ദിവസം തോറും ജീവിതം ദുഷ്ക്കരമായി തുടങ്ങി. പാവം അമ്മ മകളെ മുന്നിലിട്ടു തല്ലുന്നത് കണ്ണിൽ കാണേണ്ടി വന്നപ്പോൾ മനസ്സിടിഞ്ഞു. സംസാര മേകുറഞ്ഞു. മക്കളും ഇതൊക്കെ കണ്ടു പകച്ചു. എപ്പോഴും ഓരോ മൂലയിൽ ഒതുങ്ങി കൂടി.
" വിമലടീച്ചറുടെ മക്കൾക്ക് എന്തു പറ്റി?"
സ്കൂളിലെ ടീച്ചർ മാർ. എന്നും ഒന്നാ സ്ഥാനത്തുണ്ടായിരുന്നവർ പിന്നോക്കം പോയി.,
ശ്രീനിവാസൻ ചോദിക്കുമ്പോളൊക്കെ പണം കൊടുക്കാൻ ബാധ്യതപ്പെട്ട പോലെയാണ് പെരുമാറ്റം. അച്ഛൻ തന്ന അഞ്ചു പവൻ്റെ കയറു പിരിമാല ശ്രീനിവാസൻ വന്ന അന്നു തന്നെ തലയിണക്കടിയിൽ നിന്ന് അമ്മയുടെ പെട്ടിയിലേക്ക് മാറ്റി.
"നിൻ്റെ താലിചെയിനോ? "
"അതു പണയം വച്ചു പൈസക്കു ബുദ്ധിമുട്ടുവന്നപ്പോൾ ."
"വെറും കഴുത്തോടെയാ കോളേജു പോവ്വാ "
" കോളേജിൽ പോവുമ്പ അമ്മടെ മാല കടം മേടിച്ചുകെട്ടും മടക്കം വന്നാൽ തിരിച്ചു കൊടുക്കും.എനിക്ക് വേറെ പണ്ടം ഒന്നും ഇല്ലല്ലോ. ഒക്കെ നശിപ്പിച്ചില്ലേ "
"ആവശ്യത്തിന് ചെലവാക്കാനല്ലേ പൊന്ന് "
" ആവശ്യത്തിന് ഉപകരിച്ചത് വല്ലോർക്കും അല്ലേ.എനിക്ക് ഒരാവശ്യത്തിനും ഉപകരിച്ചില്ല "
"എത്ര തന്നാലും തട്ടുത്തരം പറച്ചില് നിർത്തില്ല."
അടുക്കളയിലേക്ക് കയറിപ്പോയി.
പല ദിവസങ്ങളിൽ കറിയിൽ ഉപ്പേറി വെള്ളമേറി, എരിവേറി എന്നൊക്കെ കാരണം പറഞ്ഞ് അടിപിടിയിൽ എത്തിക്കും.
ഒരു മാസം കഴിഞ്ഞപ്പോഴേക്കും 'ഡിമാൻ്റിൻ്റെ സ്വഭാവം മാറി കാശിൽ നിന്നും വിട്ട് വീടിൻ്റെ ആധാരത്തിലായി.അമ്മയെ കൊണ്ട് ആധാരം പണയം വച്ച് കാശുവാങ്ങിക്കൊടുക്കണം. കുറച്ച് കടം ഉണ്ട് അതു വീട്ടണം.
"എനിക്കു മുണ്ട് കടം വീട്ടിലേക്ക് വേണ്ടുന്ന ഉപകരണങ്ങൾ വാങ്ങാനും ഫർണിഷ് ചെയ്യാനുമൊക്കെയായി എടുത്തതാ. ഞാൻ അതു വീട്ടണു. രണ്ടു മക്കളും അമ്മയും ഞാനുമടക്കം ചിലവു നടത്തണം.കുട്ടികൾ CB Scസ് കുളിൽ പഠിക്കുന്നു. അവർക്ക് ഫീസും ഡ്രസ്സുമൊക്കെ വേണ്ടെ? അച്ഛനെക്കൊണ് കാക്കാശിന് ഉപകാരം ണ്ടോ?"
മിണ്ടാതെ പോയി കിടന്നു.
"ഇങ്ങനെ പോയാൽ അവർക്ക് അച്ഛൻന്നു പറയാൻ ആളുണ്ടാവില്ല "
"ഓരോരുത്തരുo വിധി അനുഭവിക്കന്യാ' അച്ഛൻ്റെ സഹായല്യാണ്ടെ വല്ലോരടെ കുണ്ട കോരി എന്നെ അമ്മ ഇത്ര എത്തിച്ചില്ലേ. എനിക്ക് നല്ലൊരു ഉദ്യോഗം ണ്ടല്ലോ വളർത്താൻ '"
"അഹങ്കാരി"
നാലു ദിവസം കുറച്ചു സമാധാനമായിരുന്നു."
" ഞാൻ ലോണിനു വേണ്ട ഏർപ്പാടൊക്കെ ശര്യാക്കീ ണ്ട്. ഇന്ന് 2 ലക്ഷം രൂപ കിട്ടീല്ലേല് ഞാൻ തൂങ്ങും "
"എന്നെ തല്ലി കൊന്നാലും നടക്കില്ല. ഇതിനുള്ളില് തൂങ്ങാനും പറ്റില്ല. ആലപ്പുഴേല് സ്വന്തം പെരേല്ലെ. ശ്രീനിവാസ് " അവിടെ പോയീട്ട് ആയ്ക്കോളൂ. പോവാൻള്ള ട്രെയിൻ കൂലി ഒപ്പിച്ചു തരാം."
അതിനുള്ള മറുപടി കേട്ടാലറക്കുന്ന തെറികളായിരുന്നു. സ്കൂട്ടറും കൊണ്ട് ഇറങ്ങിപ്പോയി.
കോളേജിൽ പോവാൻ നേരത്ത് സ്കൂട്ടി ഇറക്കുമ്പോഴാണ് ഫോൺ വന്നത്.
"നിങ്ങൾ ശ്രീനിവാസൻ്റെ ഭാര്യയല്ലേ?"
"അതേ "
" ശ്രീനിവാസൻആക്സിഡൻ്റായി ഹോസ്പിറ്റലിലാ ഗവർമെണ്ട് ഹോസ്പിറ്റലിൽ ' വേണ്ടപ്പെട്ടോര് ആരെങ്കിലുമുണ്ടെങ്കിൽ കൂടെ കൂട്ടിക്കോളു"
ആ പറച്ചിൽ എന്തോ സംശയം തോന്നി. ആരെ കൂട്ടാനാണ്. മുറ്റത്തിറങ്ങുമ്പോഴാണ് ശാന്ത ടീച്ചറുടെ ഭർത്താവ് പുറത്തേക്കിറങ്ങുന്നത് 'പോലീസുകാരനാണ്. വിവരം പറഞ്ഞു.
"ടീച്ചറുവണ്ടി എടുക്കണ്ട'നമുക്ക് ജങ്ഷനിന്ന് ഓട്ടോ വിളിക്കാം"
. പോവും " വഴി ശാന്ത ടീച്ചറുടെ സ്കൂളിൽ നിറുത്തി ടീച്ചറേയും കൂട്ടി.
അദ്ദേഹo അകത്തു പോയി മെഡിക്കൽ കോളേജിൽഫോൺ ചെയ്ത് വിവരമൊക്കെ മനസ്സിലാക്കിയിരുന്നു.
" ഹോസ്പിറ്റലിൽ പോയി ബോഡി ഐഡൻ്റി ഫൈ ചെയ്യേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. പാണ്ടി ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറ്റിയതാണ്.സ്പോട്ടിലേ കഴിഞ്ഞിരുന്നു. ശാന്ത ടീച്ചർ കാറു വിളിച്ച് ഹോസ്പിറ്റലിൽ നിന്നുoതിരിച്ചു. മക്കളെസ്കൂളിൽ നിന്നും വിളിച്ചുകൂട്ടി.
വീട്ടിലെത്തി ശാന്ത ടീച്ചർ തന്നെ ബാങ്കിലും കോളേജിലും ആലപ്പുഴക്കും ഒക്കെ അറിയിച്ചു.കൂട്ടത്തിൽ ശ്രീനിവാസൻ്റെ അച്ഛൻ്റെ ബന്ധുക്കളേയും അറിയിച്ചു.ടീച്ചറുടെ ഭർത്താവിൻ്റെ പോലീസിലെ പിടിപാടു കാരണം എല്ലാ കാര്യങ്ങളും പ്രശ്നം കൂടാതെ നടന്നു. ഒരു ബുദ്ധിമുട്ടും അറിയേണ്ടി വന്നില്ല. ആലപ്പുഴക്കാർ രാത്രിയാവുമ്പോഴേക്കും എത്തി.
അമ്മ "എന്തേൻ്റെ ശ്രീനൂ ന് പറ്റീത് " ന്ന് പറഞ്ഞ് അലമുറയിട്ടു.
"ബൈക്കിൻ്റെ ബ്രേക്കു പോയതാണ് " എന്ന് ശ്രാന്ത ടീച്ചർ'
അമ്മേo പെങ്ങന്മാരും വലിയ അലമുറയായിരുന്നു.കണ്ണിൽ ഒരു തുള്ളി വെള്ളം പൊടിഞ്ഞില്ല. ആസ്പത്രിയിൽ വച്ച് വിവരം കേട്ടപ്പോൾ അല്പം മനപ്രയാസം തോന്നി. അതിലേറെ മേലിലുള്ള കാര്യം എങ്ങിനെ കൈകാര്യം ചെയ്യും എന്ന ഭയം. പക്ഷേ എല്ലാ കാര്യങ്ങളും ശാന്ത ടീച്ചറും ഭർത്താവും ഏറ്റെടുത്തു. ചിലവിനുള്ള പണം അമ്മയുടെ സൂക്ഷിപ്പിലുള്ളതുകൊണ്ട് ആ പ്രശ്നവും വേണ്ടി വന്നില്ല.
ശ്രീനിവാസൻ്റെ അച്ഛൻ്റെ അനിയനും പെങ്ങളും വന്നത് ശ്രീനിവാസൻ്റെഅമ്മക്ക് തീരെ ഇഷ്ടപ്പെട്ടില്ല
കരച്ചിലിൻ്റെ ഇടയിൽ നിന്ന് എണീറ്റ് വന്ന് അകത്ത് വിളിച്ചു. "എന്തിനാ അവറ്റോ ളൊക്കെ അറീച്ചെ ''
,"ഞാനറിയിച്ചതല്ല. ഈ ആപത്തു കേട്ടപ്പോൾ ഓടി വന്ന് എല്ലാറ്റിനും സഹായിക്കണ ശാന്ത ടീച്ചറ് അച്ഛൻ്റെ ബന്ധുവാണ്. അവരറിയിച്ചതാവും''.
ലാലൂ രെശ്മശാനത്തിൽ കൊണ്ടുപോയി സംസ്കാരം നടത്തി. എല്ലാറ്റിനും ആളായി നടക്കാൻ അളിയന്മാരുണ്ടായിരുന്നു. കാക്കാശ് ചില വാക്കീല്ലെങ്കിലും.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: