കൊലകൊമ്പൻമാരെ കെട്ടിയഴിച്ചിട്ടുള്ള പാപ്പാൻ ...! പക്ഷേ ശിവരാജുവിന് പുല്ലു വില..!
Автор: Sree 4 Elephants
Загружено: 2022-04-30
Просмотров: 202265
ഒന്നാമനായ കൊച്ചച്ഛനെ കൊമ്പിന് അടിച്ച് കളഞ്ഞ് പതിനൊന്ന് വയസ്സുമാത്രമുള്ള തന്നെയും പുറത്ത് വച്ച് പുഴയിലിറങ്ങി വിപ്ലവം പ്രഖ്യാപിച്ച കൊലകൊമ്പന് മുന്നിൽ പോലും പതറാത്ത പയ്യൻ...!
പതിനഞ്ചാം വയസ്സിൽ ... അത്യാവശ്യം കൈയ്യിലിരിപ്പുള്ള അടാറ് മുതലിനെ കെട്ടിയഴിച്ച് ചുമതലയേറ്റ കൗമാരക്കാരൻ....!
അപ്പനപ്പുപ്പൻമാർ വരെ ആനക്കാരായ കുടുംബത്തിൽ നിന്ന് എത്തിയിട്ടും ....
ഒന്നാം പാപ്പാനായ അച്ഛന്റെ നിഴലായി ഒതുങ്ങി കൂടിയിട്ടും തൃക്കടവൂർ ശിവരാജു എന്ന വമ്പനാം കൊമ്പന് അയാളെ കണ്ണിൽ പിടിക്കുന്നില്ല. അടിച്ച മുറ്റത്ത് പോലും കയറ്റുന്നുമില്ല....!
പക്ഷേ ആനയെ കാണാൻ വേണ്ടി മാത്രം സ്കൂളിൽ പോയിരുന്ന ഒരു പയ്യന് മപ്പടിച്ച് നിൽക്കുന്ന ശിവരാജ് ദാദയുടെ മുന്നിൽ തോറ്റ് മടങ്ങാനാവുമോ ....?
തൃക്കടവൂർ ശിവരാജുവും അവന്റെ ഒന്നാം പാപ്പാൻ പാപ്പനംകോട് മനോജുമായുള്ള അടുപ്പവും ആത്മബന്ധവും പോട്ടാപോട്ടികളും ആനലോകത്ത് തന്നെ അത്യപൂർവ്വമാണ്.
ആ ജീവിതങ്ങളിലൂടെ ....
#Sree4Elephants #KeralaElephants #SivarajuElephant
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: