വഹാബിസത്തെ സൗദി കയ്യൊഴിയുമോ? |വഹാബികളോട് സലാം പറയാത്തതിന്റെ പൊരുൾ.
Автор: Real Mission
Загружено: 2024-07-11
Просмотров: 35417
വഹാബികൾക്ക് എന്ത് കൊണ്ട് സലാം പറയാൻ പാടില്ല എന്ന് മുസ്‌ലിം പണ്ഡിതന്മാർ പറയുന്നത് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് കാണാറുണ്ട്. എന്നാൽ എന്ത് കൊണ്ടാണ് അത്തരം നിലപാട് പണ്ഡിതന്മാർ സ്വീകരിക്കുന്നത് എന്ന് കാണിച്ചു തന്ന ഒരു ഇറാഖി പണ്ഡിതന്റെ വീഡിയോ ഇപ്പൊ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആ അറബി പണ്ഡിതൻ മദീന റൗളയിൽ ചെന്നപ്പോൾ മുത്ത് നബിയുടെ റൗളയിൽ ബറകത്ത് ആഗ്രഹിച്ചു ചെല്ലുന്ന പാവപ്പെട്ട മുസ്‌ലിംകളെ കാഫിറെന്ന് വിളിക്കുന്ന വഹാബി മുത്തവ്വമാരെ കാണുകയും അവർക്ക് ഇസ്‌ലാമിക പ്രമാണങ്ങളും ചരിത്രങ്ങളും മുന്നിൽ നിർത്തി കണക്കിന് കൊടുക്കുന്നതും വിവരിച്ചു കൊണ്ടുള്ള വീഡിയോ ആണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇബ്നു അബ്ദുൽ വഹാബിന്റെ വികലമായ ആശയം ശരീഅത് നിയമമായി നടപ്പാക്കുന്ന വഹാബി മുത്തവ്വമാരുടെ നിലപാട് ലോക മുസ്‌ലിം പണ്ഡിതന്മാർ മുഴുവൻ ചോദ്യം ചെയ്തു കൊണ്ടിരിക്കുമ്പോൾ വഹാബിസത്തെ കയ്യൊഴിയാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ.
#roulashareef
#soudiarabia
#wahabism
#islam
#malayalam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: