NOVEL||JATHI||BY SMT INDIRAKRISHNAN ||NARRATED BY SHEELASHELLAS
Автор: vayanaaramam / വായനാരാമം
Загружено: 2025-07-25
Просмотров: 456
ജാതി
നോവൽ 8
അമ്മക്ക് ആധിയായിരുന്നു കല്യാണം. വളർത്താൻ അമ്മക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അച്ഛൻ അത്യാവശ്യ സൗകര്യങ്ങൾ ഒക്കെ ചെയ്തു വച്ചിരുന്നല്ലോ. പിന്നെ ടീച്ചറമ്മയും കുഞ്ഞമ്പാട്ടിയുo കൂടിയായപ്പോൾ അമ്മ എല്ലാ സങ്കടവും മറന്നു. എനിക്ക് സാധാരണ കുട്ടികളേക്കാൾ മികച്ച സ്വഭാവ ഗുണവും പഠിക്കാനുള്ള കഴിവും കൂടിയായപ്പോൾ അമ്മയുടെ ജീവിതം സന്തോഷം തന്നെയായിരുന്നു.
ജോലിയെ പറ്റി ചിന്തിക്കും മുമ്പേ ജോലിയും കിട്ടി. നല്ലൊരു കല്യാണാലോചനയും 'ചെക്കൻ കണ്ടാൽ തീരെ ചേർച്ചയില്ല എന്നമ്മക്ക് തോന്നലില്ലാഞ്ഞിട്ടല്ല സ്വജാതിയിൽ എനിക്ക് നല്ലൊരു പയ്യനെ കിട്ടില്ലെന്ന് അമ്മ ധരിച്ചു. അത് ഒട്ടൊക്കെ ശരിയായിരുന്നു.
പിന്നെ ആരെയെങ്കിലും വശീകരിക്കാനുള്ള കഴിവ് എനിക്കും ഉണ്ടായില്ല. പുറകേ നടന്നവരെയൊന്നും ശ്രദ്ധിച്ചതേയില്ല. ഭയമായിരുന്നു ജോലി കിട്ടിയിട്ടു പോലും. ടെലഫോൺ സിൽ ജോലിയെടുക്കുമ്പോഴും കോളേജ് ടീച്ചർ എന്ന ലക്ഷ്യം തന്നെയായിരുന്നു മനസ്സിൽ. ബുദ്ധിമുട്ടി പഠിച്ചിട്ടാണ് Mscനല്ല മാർക്കോടെ പാസായത്.
കല്യാണം തീർച്ചയാക്കിയപ്പോൾ അമ്മക്ക് വെപ്രാളമായിരുന്നു. അന്നാണ് അമ്മക്ക് അനാഥ എന്ന തോന്നലുണ്ടായത്. ടീച്ചറമ്മയല്ലാതെ ആരും സഹായത്തിനില്ലല്ലോ. കല്യാണം ചുരുക്കത്തിൽ മതി എന്ന് ചെക്കൻ്റെ വീട്ടുകാരും സമ്മതിച്ചിരുന്നു.അവർ ഒരു കാറ് ആ ളു മാത്രമേ വന്നുള്ളൂ. അച്ഛനും അമ്മയും മക്കളും ഒരു മാമനുo കുടുംബവും '
തെരുവിലെ അഞ്ചാറു വീട്ടുകാരും ടീച്ചറമ്മയുടെ പണിക്കാരും സ്കൂളിലെ ടീച്ചർമാരും കോളേജിലെ കുറച്ചു ഫ്രൻഡ്സും. പെണ്ണിൻ്റെ കൂട്ടക്കാരായി അത്ര മാത്രം. വേണമെങ്കിൽ നാട്ടിൽ പോയി സഹോദരങ്ങളെ വിളിക്കാം ന്ന് ടീച്ചറമ്മ പറഞ്ഞു.
"വേണ്ടതമ്പ്രാട്യേൻ്റെ ജന്മം തുലയുo അവരടെ കൂട്ട് കൂട്യാൽ 'മോളക്കും കഷ്ടാവും. അത്തരം മൊതലോളാൻ്റെ കുഞ്ഞാഞ്ഞോള്''
ചെക്കൻ്റെ വീട്ടിൽ കൊണ്ടാക്കാൻ പോവാൻ അമ്മയ്ക്കൊപ്പം ടീച്ചറമ്മയും കുഞ്ഞമ്പാട്ടിയും വന്നു. ടീച്ചറമ്മ അപ്പോഴേക്കും ഒരു കാറുവാങ്ങിയിരുന്നു.
എന്നെ ഭർത്താവിൻ്റെ വീട്ടിൽ കയറ്റി ചായയും പലഹാരവും കഴിച്ച് അവരിറങ്ങി.ടീച്ചറമ്മ പഠിപ്പിച്ച ഒരാൾ ആലപ്പുഴയിൽ SDകോളേജിൽ ജോലിയായിട്ടുണ്ടായിരുന്നു. അയാൾ മുറി ബുക്ക് ചെയ്തിരുന്നു.
പിറ്റേ ദിവസം ബാങ്കിലെ ജോലിക്കാർക്കും നാട്ടുകാർക്കുമായി ഒരു റിസപ്ഷൻ വച്ചിരുന്നു. ഹോസ്റ്റലിൽ ഒരുമിച്ചുണ്ടായിരുന്നവരേയും ഒപ്പം ജോലിയെടുക്കുന്നവരേയും ക്ഷണിച്ചിരുന്നു. അതിൽ പങ്കെടുത്ത ശേഷം അമ്മയും ടീച്ചറമ്മയും ടീച്ചറമ്മയുടെ സ്റ്റുഡൻ്റിൻ്റെ കൂടെ തിരുവനന്തപുരവും കന്യാകുമാരിയും ശുചീന്ദ്രവും ഒക്കെ പോയിട്ടാണ് മടങ്ങിയത്.
കല്യാണത്തിന് ആഭരണമൊന്നും കാര്യമായി എടുക്കണ്ടതായി വന്നില്ല. അച്ഛൻ്റെ 5പ വൻ്റെ കയറു പിരി ,ടീച്ചറമ്മ തന്ന കനകമാലയും രണ്ടു കട്ടി വളകളും കുഞ്ഞമ്പാട്ടിയുടെ നൂലും പതക്കനും അഷ്ടലക്ഷ്മി വളയും.എട്ടു വളയും ഒരു ജിമിക്കി കമ്മലും മോതിരവും മാത്രമേ പുതിയതായി എടുത്തുള്ളൂ.
അച്ഛൻ തന്ന കാശും ടീച്ചറമ്മ അമ്മയുടെ പേരിൽ ഓരോ കൊല്ലവും നിക്ഷേപിച്ചിരുന്ന കാശും തൊട്ടേ ഇല്ല. കല്യാണ ചെലവു മുഴുവൻ ടീച്ചറമ്മടെ വകയായിരുന്നു. സ്വർണ്ണം എടുക്കാൻ അമ്മ കുറി വെച്ച കാശുണ്ടായിരുന്നു.
അവിടെ എന്നെ ഏല്പിച്ചു പോരുമ്പോൾ അമ്മയേക്കാൾ കരഞ്ഞത് ടീച്ചറമ്മയായിരുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: