THIRUVATHIRAKKALI(FOR COMPETITIONS)
Автор: Kanippayur Kaikottikali Sangham
Загружено: 2022-07-02
Просмотров: 159415
Kanippayyor Kaikottikali Sangham
Singers- Sulaja Mohanan, Keerthana Krishnakumar, Devika Sankar
Idakka- Anoop Vellatanjoor
Perfomers- Sreelatha Narayanan, Goury Damodaran, Sathi Raveendran, Suja Parameswaran,Savi Dileep, Adritha Krishnan , Sheeja Kesavan, , Veena, Aarabhi
Video and editing-Anil Kizhoor
ഗണപതി, സരസ്വത
ശ്രീ ഗണനാഥാ നിന്റെ
ശ്രീപാദം കുമ്പിടുന്നേൻ ശ്രീപാർവ്വതി തനയ നീ കാത്തരുളേണം
ശ്രീപാദം കണ്ടു തൊഴാൻ , ശ്രീകോവിൽ മുന്നിൽ നിൽപ്പൂ
ശ്രീരാഗം പോലെയുള്ളിൽ നീ നിറയേണം
കളവാണി സരസ്വതി കരുണയോടടിയന്റെ കരളിൽ വന്നുദിയ്ക്കുവാൻ പ്രണമിയ്ക്കുന്നേൻ കാണിയും പിഴയാതെ വാണിടുവതിനായി പാണികൾ കൂപ്പി സ്തുതി ,ചെയ്തിടുന്നേൻ .... പാണികൾ കൂപ്പി സ്തുതി ചെയ്തീടുന്നേൻ .
പദം :
സാമ്യമകന്നോരുദ്യാനം എത്രയുമഭി _ 2
രാമ്യമിതിനുണ്ടതു നൂനം, എത്രയുമഭി _ 2
ഗ്രാമ്യം നന്ദന വനമരമ്യം ചൈത്രരഥവും _ 2
കാമ്യം നിനയ്ക്കുന്നാകിൽ സാമ്യമല്ലിതു രണ്ടും - 2
കങ്കേളി ചമ്പകാദികൾ പൂത്തു നിൽക്കുന്നു - 2
ശങ്കേ വസന്തമായതം പൂത്തു നിൽക്കുന്നു _ 2
ഭ്യംഗാളി നിറയുന്നു പാടല പാലിയിൽ - 2
കിം കേതകങ്ങളിൽ മൃഗാങ്കനുദിയ്ക്കയല്ലീ-2
പൂത്തും തളിർത്തുമല്ലാതെ ഭൂരുഹങ്ങളിൽ - 2
പേർത്തുമൊന്നില്ലിവിടെ കാണ്മാൻ ഭൂരുഹങ്ങളിൽ - 2 ആർത്തു നടക്കും വണ്ടിൻ ചാർത്തും കുയിൽക്കുലവും - 2 വാഴ്ത്തുന്നു മദനന്റെ കീർത്തിയെ മറ്റൊന്നില്ല -2
സാമ്യമകന്നൊരുദ്യാനം .
വഞ്ചി:
എരിക്കും കൊന്നയും ചൂടിട്ടിരിയ്ക്കുന്ന ഭഗവാനെ, എനിയ്ക്കിന്നു വരം തന്നു പൊറുത്തീടേണം കൊമ്പു കുഴൽ താളം ചിന്നും കൂമാരിടം പള്ളി ശംഖും, കുറയാതെ ചെണ്ടകളും തിമിലകളും , ചുറ്റും ചുറ്റും മണ്ഡപത്തിൽ സ്ഥിതി ചെയ്യും ഭാര്യമാർക്കായ് ,ഇത്ര നല്ല ക്ഷേത്രമുണ്ടോ പാരിലെങ്ങാനും ഇക്കളിയ്ക്കങ്ങരങ്ങേറി നിന്നീടുന്നൊരടിയനെ തൃക്കൺപാർത്ത - ങ്ങരുളേണം വടക്കുo നാഥാ - 2
കുറത്തി :
ചീകിത്തിരുകിയ പീലിത്തിരുമടി എങ്ങിനുലഞ്ഞിതെടി കുറത്തി എങ്ങിനു ലഞ്ഞിതെടി കുറത്തി മുള്ളെല്ലാം കാട്ടിലൊരില്ലിയ്ക്കു പോയപ്പോൾ മുള്ളാലഴിഞ്ഞിതെടാ കുറവാ മുള്ളാലഴിഞ്ഞി തെടാ കുറവാ
മൂക്കിൽ കിടന്നൊരു മൂക്കാണി മൂക്കുത്തി എങ്ങിനെ പോയതെടി കുറത്തി എങ്ങിനെ പോയതെടി കുറത്തി മൊന്തയിൽ നീർ വെളളം മോന്തിക്കുടിച്ചപ്പൊ മൊന്തയിൽ പോയ നെടാ കുറവാ മൊന്തയിൽ പോയ നെടാ കുറവാ കൈമേൽ കിടന്നൊരു കനകവളമുത്ത് എങ്ങനെ പോയതെടി കുറത്തി എങ്ങനെ പോയതെടി കുറത്തി കാട്ടിൽ കറുംകുറ്റി ചുറ്റിപ്പിടിച്ചപ്പൊ പൊട്ടിത്തെറിച്ചിനെടാ കുറവാ പൊട്ടിത്തെറിച്ചിനെടാ കുറവാ
ഞാനിതൊന്നു മറിമായമറിഞ്ഞില്ല പഞ്ചവർണ്ണക്കിളിയേ കുറത്തി പഞ്ചവർണ്ണക്കിളിയേ കുറത്തി പഞ്ചവർണ്ണക്കിളി എന്നുരചെയ്താലും പാപം പലതുണ്ടെടാ കുറവാ പാപം പാലതുണ്ടെടാ കുറവാ -2
കുമ്മി :
ഈവണ്ണമൊരുമാസം വ്രതം ധരിച്ചൂ പാർവ്വണ ശശിമുഖിമാരെല്ലാരും കാർവർണ്ണൻ തന്റെ തിരുമേനിയുടെ ലാവണ്യം കണ്ടു ജല വേണിയോടും ത തെയ് തെയ്-2
അതിൽ നീന്തിക്കളിയ്ക്കേണം നമുക്കെല്ലാർക്കും ഇതു ചിന്തിച്ചവരെല്ലാ മുറച്ചു ചിത്തേ വെളുവെളെ വിലസിന മണൽത്തിട്ടമേൽ ലളിതമാം വസനങ്ങളഴിച്ചു വെച്ചു ത തെയ് തെയ്-2 ഇങ്ങനെ ജലക്രീഢ ചെയ്യുന്നേരം ,എങ്ങുന്നു വന്നതെന്നതറിഞ്ഞില്ലാരും , ഭംഗിയിൽ തിരുമുടി കെട്ടിക്കൊണ്ട് ,കിങ്ങിണി കരം കൊണ്ടു പൊത്തി നന്നായ് ത തെയ് തെയ്-2
കോടക്കാർമുകിൽ വർണ്ണനോടി വന്നു ആടകളെല്ലാം വാരിയെടുത്തും കൊണ്ട് , ഓടിച്ചെന്നരയാലിൻ മുകളിലേറി ,ഓടക്കുഴലും വിളിച്ചിരുന്നു കൃഷ്ണൻ ത തെയ് തെയ് 2
മംഗളം:
ജയ ജയ മാധവ ജയജയ ശ്രീരാമ
ജയ ജയ മോഹന ലക്ഷ്മീ പതേ ....
ജയ ജയ ജാനകി നായക മംഗളം ,
മംഗളം മംഗളം ഹൃദി മംഗളം ...... 3
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: